---
title: "'അത് മോഹൻലാലിന് മാത്രം സാധിക്കുന്നത്'; വെങ്കിടേഷ് പോലും കൈമലർത്തിയ ആ രംഗത്തെക്കുറിച്ച് എസ്തർ"
english_title: "'Only Mohanlal can do that'; Esther on the scene where even Venkatesh helped out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356124/only-mohanlal-can-do-that-esther-on-the-scene-where-even-venkatesh-helped-out"
published_at: "2026-04-29T11:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1a04f36013_SDETFG.jpg"
keywords: []
---

# 'അത് മോഹൻലാലിന് മാത്രം സാധിക്കുന്നത്'; വെങ്കിടേഷ് പോലും കൈമലർത്തിയ ആ രംഗത്തെക്കുറിച്ച് എസ്തർ

> **Lead Summary:** **[**മലയാള സിനിമയിലെ എക്കാലത്തെമലയാള സിനിമയിലെ എക്കാലത്തെ്തെയും വലിയ ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന 'ദൃശ്യം 3' മെയ് 21-ന് റിലീസ് ചെയ്യും. ബോക്സോഫീസിലെ നിലവിലെ സകല റെക്കോർഡുകളും ചിത്രം തകർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും വലിയ വിജയമായ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി വലിയ കാത്തിരിപ്പാണ് സിനിമാ പ്രേമികൾക്കിടയിലുള്ളത്. ഇതിനിടെ, ഒന്നാം ഭാഗത്തിലെ ഏറെ ചർച്ച ചെയ്യപ്പെട്ട പോലീസ് സ്റ്റേഷൻ രംഗത്തെക്കുറിച്ച് നടി എസ്തർ പങ്കുവെച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

## Article Content

**[**മലയാള സിനിമയിലെ എക്കാലത്തെമലയാള സിനിമയിലെ എക്കാലത്തെ്തെയും വലിയ ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന 'ദൃശ്യം 3' മെയ് 21-ന് റിലീസ് ചെയ്യും. ബോക്സോഫീസിലെ നിലവിലെ സകല റെക്കോർഡുകളും ചിത്രം തകർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും വലിയ വിജയമായ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി വലിയ കാത്തിരിപ്പാണ് സിനിമാ പ്രേമികൾക്കിടയിലുള്ളത്. ഇതിനിടെ, ഒന്നാം ഭാഗത്തിലെ ഏറെ ചർച്ച ചെയ്യപ്പെട്ട പോലീസ് സ്റ്റേഷൻ രംഗത്തെക്കുറിച്ച് നടി എസ്തർ പങ്കുവെച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

> തെലുങ്കിൽ പ്രസ്തുത രംഗം ഷൂട്ട് ചെയ്യുമ്പോൾ മോഹൻലാൽ ചെയ്തത് പോലെയൊരു ഭാവം ചെയ്യാൻ വെങ്കിടേഷിന് കഴിഞ്ഞിരുന്നില്ല എന്നാണ് എസ്തർ പറയുന്നത്. "ഇൻഡ്രോഗേഷന്റെ സമയത്ത് സഹദേവൻ വന്ന് ചവിട്ടുന്ന ഒരു രംഗമുണ്ട്. മക്കളും ഭാര്യയും അപ്പുറത്ത് വിഷമിച്ച് നിൽക്കുന്നുണ്ട്. ചവിട്ടി കഴിഞ്ഞിട്ട് പുള്ളി അവരെ നോക്കി ഒരു ചിരി ചിരിക്കും. ഇതൊന്നും കുഴപ്പമില്ല എന്നുള്ള പോലെ. അത് ഹൃദയഭേദകമായിരുന്നു, വളരെ വിഷമമുള്ള ഒരു ഷോട്ടാണ്. ഒരൊറ്റ ഷോട്ടാണ് അതിനനകത്ത് ഒരുപാടൊന്നും ചെയ്യുന്നില്ല.

> ഞാൻ എന്തുകൊണ്ടാണ് അത് ഓർത്തിരിക്കാൻ കാരണം എന്ന് വച്ചാൽ, ഇത് തന്നെ നമ്മൾ തെലുങ്കിൽ റീമേക്ക് ചെയ്തു, ശ്രീപ്രിയ ഗാരു ആയിരുന്നു അത് സംവിധാനം ചെയ്തിരുന്നത്. വെങ്കി, ഇങ്ങനെയാണ് ഷോട്ട് ഇവർ വന്ന് ഇടിക്കും, അപ്പോൾ ഇങ്ങനെ തിരിഞ്ഞിട്ട് ചിരിക്കുക. ആ സമയത്ത് വെങ്കി അങ്കിൾ പറഞ്ഞു 'അമ്മ അത് പണ്ണ മുടിയാത്, അത് മോഹൻലാലിന് മാത്രമേ ചെയ്യാൻ പറ്റൂ' എന്ന് പറഞ്ഞു." എസ്തർ പറയുന്നു.

അതേസമയം മെയ് 21 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ടീസർ ഇന്ന് വൈകുന്നേരം പുറത്തുവിടും. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.

### Related Links & Sources
- [Original Story Source](https://moviemax.in/news/356124/only-mohanlal-can-do-that-esther-on-the-scene-where-even-venkatesh-helped-out)