പിറന്നാൾ ആഘോഷിക്കാൻ റോഡിന് തീയിട്ടു; ഒടുവിൽ യുവാവ് പൊലീസ് ലോക്കപ്പിലായി, വിഡിയോ വൈറൽ

പിറന്നാൾ ആഘോഷിക്കാൻ റോഡിന് തീയിട്ടു; ഒടുവിൽ യുവാവ് പൊലീസ് ലോക്കപ്പിലായി, വിഡിയോ വൈറൽ
Apr 29, 2026 09:47 AM | By Anusree vc

(moviemax.in) സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടി കാട്ടിക്കൂട്ടുന്ന വിചിത്രമായ പ്രവൃത്തികൾ പലപ്പോഴും നിയമക്കുരുക്കിലേക്കാണ് വഴിതുറക്കുന്നത്.

മുംബൈയിൽ നിന്നുള്ള ഒരു കാർ ഡീലർ തന്റെ 33-ാം ജന്മദിനം ആഘോഷിക്കാൻ പൊതുറോഡിൽ പെട്രോൾ ഒഴിച്ച് തീയിട്ടതിനെത്തുടർന്ന് അറസ്റ്റിലായി. അപകടകരമായ രീതിയിൽ റോഡിൽ തീ പടർത്തിയ ഇയാളെ മുംബൈ പൊലീസ് പിടികൂടുകയായിരുന്നു.

മുംബൈയിലെ ഗോരേഗാവിലാണ് സംഭവം. ജോഗേശ്വരി സ്വദേശിയായ ഓട്ടോമൊബൈൽ ഡീലറാണ് ആഘോഷം അതിരുവിട്ടതോടെ പിടിയിലായത്. റോഡിൽ പെട്രോൾ ഒഴിച്ച് 33 എന്ന് എഴുതിയ ശേഷം അതിന് തീയിടുകയായിരുന്നു.

കത്തുന്ന തീയ്ക്ക് മുന്നിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ റീൽസായി പോസ്റ്റ് ചെയ്യുകയും ചെയ്തു. സിഗരറ്റ് കത്തിച്ച് കാറിന് മുന്നിൽ നിൽക്കുന്ന ഇയാൾ തീ കൊളുത്തിയ ശേഷം അവിടെനിന്ന് കാറോടിച്ച് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

തിരക്കേറിയ സൺടെക് സിറ്റിക്ക് പുറത്തുള്ള എം.എം.ആർ.ഡി.എ റോഡിലാണ് ഈ സാഹസം നടന്നത്. തീ പടർന്നതോടെ റോഡിന്റെ പലയിടത്തും തീ പടർന്നു.

സമീപത്ത് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതിനാൽ വലിയൊരു തീപിടുത്തത്തിനുള്ള സാധ്യതയും ഉണ്ടായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.

വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഗോരേഗാവ് പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇത്തരം അപകടകരമായ സാഹസങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Content Highlight: Youth sets road on fire to celebrate birthday; eventually police lock up man, video goes viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup