പ്രാർത്ഥന ഫലിക്കണേ ...: 'കെ.സി. വേണുഗോപാൽ കേരള മുഖ്യമന്ത്രിയാകണം'; കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ തുലാഭാരം നടത്തി കോൺഗ്രസ് നേതാവ്

പ്രാർത്ഥന ഫലിക്കണേ ...: 'കെ.സി. വേണുഗോപാൽ കേരള മുഖ്യമന്ത്രിയാകണം'; കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ  തുലാഭാരം നടത്തി കോൺഗ്രസ് നേതാവ്
Apr 29, 2026 12:49 PM | By Susmitha Surendran

തൃശൂര്‍:(https://truevisionnews.com/)  എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരള മുഖ്യമന്ത്രിയാകണമെന്ന പ്രാർത്ഥനയുമായി കോൺഗ്രസ് നേതാവ് വഴിപാട് നടത്തി. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സി.എം. അനിൽകുമാറാണ് വേണുഗോപാലിന്റെ ജന്മനക്ഷത്രമായ രോഹിണി നാളിൽ പ്രത്യേക പൂജകൾ നടത്തിയത്.

കൈപ്പത്തി പ്രതിഷ്ഠയുള്ള ഏമൂര്‍ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്. ഈ ക്ഷേത്രത്തിന് കോണ്‍ഗ്രസുമായി ഒരു ബന്ധമുണ്ട്. ഇന്ദിരാ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി തീരുമാനിക്കുന്നതിന് കാരണമായ ക്ഷേത്രദര്‍ശനത്തിന്റെ പേരില്‍ ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കളഭം കൊണ്ടുള്ള തുലാഭാരത്തിനാണ് അനില്‍കുമാര്‍ ചീട്ട് നല്‍കിയത്.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിന് ഇടയിലാണ് കെ സിക്ക് വേണ്ടി തുലാഭാരം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. കെ സി വേണുഗോപാലിന്റെ വിശ്വസ്തന്‍ എ പി അനില്‍കുമാറിന്റെ മണ്ഡലത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ അനുകൂലിച്ച് ഫ്‌ലക്സ് ബോര്‍ഡ് ഉയര്‍ന്നത്.

KCvenugopal should become the Chief Minister, says Congress leader

Next TV

Related Stories
നാലാഞ്ചിറയിൽ തോക്കും വാളുമായി ഗുണ്ടാവിളയാട്ടം; നാല് യുവാക്കളെ തുമ്പ പോലീസ് അറസ്റ്റ്  ചെയ്തു

Apr 29, 2026 02:20 PM

നാലാഞ്ചിറയിൽ തോക്കും വാളുമായി ഗുണ്ടാവിളയാട്ടം; നാല് യുവാക്കളെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു

ക്ഷേത്രത്തിന് സമീപം തോക്കും മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം...

Read More >>
മനുഷ്യത്വം മരവിച്ച ക്രൂരത; കോഴിക്കോട് പാറക്കടവിൽ രോഗിയുമായി പോയ ആംബുലൻസിന്റെ റേഡിയേറ്റർ കുത്തിപ്പൊട്ടിച്ചു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Apr 29, 2026 02:11 PM

മനുഷ്യത്വം മരവിച്ച ക്രൂരത; കോഴിക്കോട് പാറക്കടവിൽ രോഗിയുമായി പോയ ആംബുലൻസിന്റെ റേഡിയേറ്റർ കുത്തിപ്പൊട്ടിച്ചു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട് ആംബുലന്‍സിന്റെ റേഡിയേറ്റര്‍ അജ്ഞാതന്‍ കുത്തിപ്പൊട്ടിച്ചു; അപകടം ഒഴിവായത്...

Read More >>
പുറമേരിയിലെ തീപിടിത്തം: അപകട കാരണം ബാറ്ററിയിൽ നിന്ന് തീപടർന്നത്, കത്തിയമർന്നത്  18 ഇലക്ട്രിക് സ്‌കൂട്ടറുകൾ

Apr 29, 2026 02:02 PM

പുറമേരിയിലെ തീപിടിത്തം: അപകട കാരണം ബാറ്ററിയിൽ നിന്ന് തീപടർന്നത്, കത്തിയമർന്നത് 18 ഇലക്ട്രിക് സ്‌കൂട്ടറുകൾ

നാദാപുരം പുറമേരിയിലുണ്ടായ തീപ്പിടിത്തം, നാല് കോടി രൂപയുടെ നാശനഷ്ടം...

Read More >>
വല്ല പണിക്കും പോയിക്കൂടെ? ഷെഡില്‍ അതിക്രമിച്ചു കയറി മൂന്ന് ക്വിന്‍റലോളം കുരുമുളക് മോഷ്ടിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ

Apr 29, 2026 01:51 PM

വല്ല പണിക്കും പോയിക്കൂടെ? ഷെഡില്‍ അതിക്രമിച്ചു കയറി മൂന്ന് ക്വിന്‍റലോളം കുരുമുളക് മോഷ്ടിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ഷെഡില്‍ അതിക്രമിച്ചു കയറി മൂന്ന് ക്വിന്‍റലോളം കുരുമുളക് മോഷ്ടിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ ...

Read More >>
 ജനലൊന്നും തുറന്നിടല്ലേ ...:  മലപ്പുറം നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ പിടികൂടി

Apr 29, 2026 01:30 PM

ജനലൊന്നും തുറന്നിടല്ലേ ...: മലപ്പുറം നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ പിടികൂടി

മലപ്പുറം നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ...

Read More >>
Top Stories

News Roundup