മാതാവിനെ ആക്രമിച്ചതിന് പകരംവീട്ടൽ; യുവാവിനെ കല്ലുകൊണ്ടും കമ്പിവടികൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

മാതാവിനെ ആക്രമിച്ചതിന് പകരംവീട്ടൽ; യുവാവിനെ കല്ലുകൊണ്ടും കമ്പിവടികൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ
Apr 29, 2026 12:27 PM | By Anusree vc

അമ്പലപ്പുഴ: ( www.truevisionnews.com ) മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പുന്നപ്ര പൊലീസിന്റെ പിടിയിലായി. പൊഴിക്കടവ് സ്വദേശി ബിപിൻ വർഗീസ് (44), സന്തോഷ് പീറ്റർ (54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ആലിൻപറമ്പ് വീട്ടിൽ വിനു വിൽസണ് (42) നേരെയാണ് ആക്രമണമുണ്ടായത്. ബിപിന്റെ മാതാവിനെ മുൻപ് വിനു വിൽസൺ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നുവെന്നും ഇതിലുള്ള വൈരാഗ്യമാണ് വധശ്രമത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വഴിയിലൂടെ നടന്നുപോകുകയായിരുന്ന വിനുവിനുനേരെ കൊല്ലുമെന്ന് ആക്രോശിച്ച് കല്ലുമായി ബിപിൻ ഓടിയടുത്തു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച വിനുവിനെ സന്തോഷ് പിടിച്ചുനിർത്തി. തുടർന്ന് ബിപിൻ കല്ലുകൊണ്ട് വിനുവിന്റെ തലക്ക് ഇടിക്കുകയായിരുന്നു. നിലത്തുവീണ വിനുവിനെ സന്തോഷ് കമ്പിവടികൊണ്ടും തലക്കടിച്ചു. മാരകമായി മുറിവേറ്റ വിനുവിന്റെ തലക്ക് 13ഓളം തുന്നലുണ്ട്. വഴിയിൽ വീണ വിനു വിൽസണെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Two arrested in case of attempted murder of youth by hitting him on the head with a stone and a metal rod

Next TV

Related Stories
നാലാഞ്ചിറയിൽ തോക്കും വാളുമായി ഗുണ്ടാവിളയാട്ടം; നാല് യുവാക്കളെ തുമ്പ പോലീസ് അറസ്റ്റ്  ചെയ്തു

Apr 29, 2026 02:20 PM

നാലാഞ്ചിറയിൽ തോക്കും വാളുമായി ഗുണ്ടാവിളയാട്ടം; നാല് യുവാക്കളെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു

ക്ഷേത്രത്തിന് സമീപം തോക്കും മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം...

Read More >>
മനുഷ്യത്വം മരവിച്ച ക്രൂരത; കോഴിക്കോട് പാറക്കടവിൽ രോഗിയുമായി പോയ ആംബുലൻസിന്റെ റേഡിയേറ്റർ കുത്തിപ്പൊട്ടിച്ചു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Apr 29, 2026 02:11 PM

മനുഷ്യത്വം മരവിച്ച ക്രൂരത; കോഴിക്കോട് പാറക്കടവിൽ രോഗിയുമായി പോയ ആംബുലൻസിന്റെ റേഡിയേറ്റർ കുത്തിപ്പൊട്ടിച്ചു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട് ആംബുലന്‍സിന്റെ റേഡിയേറ്റര്‍ അജ്ഞാതന്‍ കുത്തിപ്പൊട്ടിച്ചു; അപകടം ഒഴിവായത്...

Read More >>
പുറമേരിയിലെ തീപിടിത്തം: അപകട കാരണം ബാറ്ററിയിൽ നിന്ന് തീപടർന്നത്, കത്തിയമർന്നത്  18 ഇലക്ട്രിക് സ്‌കൂട്ടറുകൾ

Apr 29, 2026 02:02 PM

പുറമേരിയിലെ തീപിടിത്തം: അപകട കാരണം ബാറ്ററിയിൽ നിന്ന് തീപടർന്നത്, കത്തിയമർന്നത് 18 ഇലക്ട്രിക് സ്‌കൂട്ടറുകൾ

നാദാപുരം പുറമേരിയിലുണ്ടായ തീപ്പിടിത്തം, നാല് കോടി രൂപയുടെ നാശനഷ്ടം...

Read More >>
വല്ല പണിക്കും പോയിക്കൂടെ? ഷെഡില്‍ അതിക്രമിച്ചു കയറി മൂന്ന് ക്വിന്‍റലോളം കുരുമുളക് മോഷ്ടിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ

Apr 29, 2026 01:51 PM

വല്ല പണിക്കും പോയിക്കൂടെ? ഷെഡില്‍ അതിക്രമിച്ചു കയറി മൂന്ന് ക്വിന്‍റലോളം കുരുമുളക് മോഷ്ടിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ഷെഡില്‍ അതിക്രമിച്ചു കയറി മൂന്ന് ക്വിന്‍റലോളം കുരുമുളക് മോഷ്ടിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ ...

Read More >>
 ജനലൊന്നും തുറന്നിടല്ലേ ...:  മലപ്പുറം നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ പിടികൂടി

Apr 29, 2026 01:30 PM

ജനലൊന്നും തുറന്നിടല്ലേ ...: മലപ്പുറം നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ പിടികൂടി

മലപ്പുറം നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ...

Read More >>
Top Stories

News Roundup