ഇടുക്കിയില്‍ അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടിയ സംഭവം; പ്രതി സജി 14 ദിവസത്തേക്ക് റിമാൻഡിൽ

ഇടുക്കിയില്‍ അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടിയ സംഭവം; പ്രതി സജി 14 ദിവസത്തേക്ക് റിമാൻഡിൽ
Apr 29, 2026 12:20 PM | By Susmitha Surendran

ഇടുക്കി: (https://truevisionnews.com/)  നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മൂത്ത സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സജിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെടുങ്കണ്ടം കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.

മെയ് നാലാം തീയതിക്ക് ശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയുമാണ് മേരിക്കുട്ടിയുടെ രണ്ടാമത്തെ മകൻ സജി കൊലപ്പെടുത്തിയത്. സ്വത്ത് തർക്കത്തിൻ്റെയും വിവാഹം കഴിക്കുന്നതിനെ എതിര്‍ത്തതിൻ്റെയും പേരിലായിരുന്നു കൊലപാതകം എന്നാണ് പ്രതിയുടെ മൊഴി.

പച്ചടി സ്വദേശികളായ മേരിക്കുട്ടിയെയും മൂത്ത മകൻ റെജിയെയും കാണാതായ സംഭവത്തെക്കുറിച്ച് ഞായറാഴ്ചയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇത് അറിഞ്ഞയുടൻ ഇളയ മകൻ സജി വൈകിട്ടോടെ ഒളിവിൽ പോയി. വീടിന് സമീപത്തെ മലമുകളിലാണ് രണ്ട് ദിവസം കഴിച്ചു കൂട്ടിയത്.

വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. രാവിലെ മുതൽ പൊലീസ് നായയെയും ഡ്രോണും ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ പറമ്പുകളഉം പാറപ്പുറവുമെല്ലാം അരിച്ചു പെറുക്കി. പിടിയിലാകുമെന്ന് മനസ്സിലായതോടെ 12 മണിയോടെ സജി മലയിറങ്ങി. ഇത് കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി സജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വീട്ടിനുള്ളിൽ വെച്ച് സഹോദരനെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്ന് സജി പൊലീസിനോട് സമ്മതിച്ചു. സജി ഒറ്റയ്ക്കാണ് രണ്ട് കൊലപാതകങ്ങളും നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരൻ റെജിയെ മർദ്ദിച്ചും കഴുത്തിൽ തോർത്ത് മുറുക്കിയുമാണ് കൊന്നതെന്നും അമ്മ മേരിക്കുട്ടിയുടെ മുഖത്തിടിച്ചെന്നും ഭിത്തിയിലേക്കെറിഞ്ഞെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.

മൃതദേഹങ്ങൾ രണ്ട് ദിവസം ഗ്രീൻ നെറ്റിൽ പൊതിഞ്ഞുവെച്ചു. മൂന്നാം ദിവസം കുഴിച്ചിട്ടു. സംഭവത്തിന് ശേഷം സജി ദിവങ്ങളോളം വീട്ടിൽ തന്നെ കഴിയുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. 2018 ൽ സജിയുടെ പിതാവ് മാത്യുവിനെ കാണാതായ സംഭവത്തിലും പൊലീസ് തുടരന്വേഷണം നടത്തും.

Idukki incident: Accused Saji remanded for 14 days in custody

Next TV

Related Stories
പുറമേരിയിലെ തീപിടിത്തം: അപകട കാരണം ബാറ്ററിയിൽ നിന്ന് തീപടർന്നത്, കത്തിയമർന്നത്  18 ഇലക്ട്രിക് സ്‌കൂട്ടറുകൾ

Apr 29, 2026 02:02 PM

പുറമേരിയിലെ തീപിടിത്തം: അപകട കാരണം ബാറ്ററിയിൽ നിന്ന് തീപടർന്നത്, കത്തിയമർന്നത് 18 ഇലക്ട്രിക് സ്‌കൂട്ടറുകൾ

നാദാപുരം പുറമേരിയിലുണ്ടായ തീപ്പിടിത്തം, നാല് കോടി രൂപയുടെ നാശനഷ്ടം...

Read More >>
വല്ല പണിക്കും പോയിക്കൂടെ? ഷെഡില്‍ അതിക്രമിച്ചു കയറി മൂന്ന് ക്വിന്‍റലോളം കുരുമുളക് മോഷ്ടിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ

Apr 29, 2026 01:51 PM

വല്ല പണിക്കും പോയിക്കൂടെ? ഷെഡില്‍ അതിക്രമിച്ചു കയറി മൂന്ന് ക്വിന്‍റലോളം കുരുമുളക് മോഷ്ടിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ഷെഡില്‍ അതിക്രമിച്ചു കയറി മൂന്ന് ക്വിന്‍റലോളം കുരുമുളക് മോഷ്ടിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ ...

Read More >>
 ജനലൊന്നും തുറന്നിടല്ലേ ...:  മലപ്പുറം നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ പിടികൂടി

Apr 29, 2026 01:30 PM

ജനലൊന്നും തുറന്നിടല്ലേ ...: മലപ്പുറം നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ പിടികൂടി

മലപ്പുറം നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ...

Read More >>
ആറല്ല, നാല് രൂപ...!   സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി, പ്രഖ്യാപനം മെയ്യ് 6ന് ശേഷം

Apr 29, 2026 01:22 PM

ആറല്ല, നാല് രൂപ...! സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി, പ്രഖ്യാപനം മെയ്യ് 6ന് ശേഷം

സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി, ലിറ്ററിന് 4 രൂപ കൂട്ടും; പ്രഖ്യാപനം മെയ്യ് 6ന്...

Read More >>
ആശ്വാസ മഴയില്ല ....! കാസ‍ർ​ഗോഡ് ന​ഗരസഭാ കൗൺസിലർക്കും എട്ട് വയസുകാരനും സൂര്യാതപമേറ്റു

Apr 29, 2026 01:14 PM

ആശ്വാസ മഴയില്ല ....! കാസ‍ർ​ഗോഡ് ന​ഗരസഭാ കൗൺസിലർക്കും എട്ട് വയസുകാരനും സൂര്യാതപമേറ്റു

കാസ‍ർ​ഗോഡ് ന​ഗരസഭാ കൗൺസിലർക്കും എട്ട് വയസുകാരനും...

Read More >>
Top Stories

News Roundup