ആശ്വാസ മഴയില്ല ....! കാസ‍ർ​ഗോഡ് ന​ഗരസഭാ കൗൺസിലർക്കും എട്ട് വയസുകാരനും സൂര്യാതപമേറ്റു

ആശ്വാസ മഴയില്ല ....! കാസ‍ർ​ഗോഡ് ന​ഗരസഭാ കൗൺസിലർക്കും എട്ട് വയസുകാരനും സൂര്യാതപമേറ്റു
Apr 29, 2026 01:14 PM | By VIPIN P V

കാഞ്ഞങ്ങാട്: ( www.truevisionnews.com ) ചൂട് കേരളത്തിൽ വർധിക്കുകയാണെങ്കിലും താല്കാലിക ആശ്വാസമെന്ന നിലയിൽ മഴയെത്തുന്നുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. എന്നിരുന്നാലും ചൂട് നിലനിൽക്കുന്ന സാ​ഹചര്യത്തിൽ കാസർ​ഗോ‍ഡ് ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് ന​ഗരസഭ വാർഡ് കൗൺസിലർക്കും തൃക്കരിപ്പൂരിലെ എട്ട് വയസുകാരനുമാണ് സൂര്യാതപമേറ്റത്.

കാഞ്ഞങ്ങാട് ന​ഗരസഭാ പത്തൊമ്പതാം വാർഡ് കൗൺസിലർ എൻ ഉണ്ണികൃഷ്ണനാണ് ശരീരത്തിൽ പൊള്ളലേറ്റത്. പൊതു പരിപാടിയിൽ പങ്കെടുത്ത് ഇരു ചക്ര വാ​ഹനത്തിൽ മടങ്ങവെയാണ് പൊള്ളലേറ്റത്. കഴുത്തിന് പുറകിലും നെഞ്ചിലും പുറത്തുമാണ് പൊള്ളലേറ്റത്.

അതേ സമയം വിദ്യാർത്ഥിയായ ഇഷാൻ കഴുത്തിനാണ് പൊള്ളലേറ്റത്. വീടിന് സമീപത്തെ ക്ഷേത്രോത്സവത്തിനിടെ ആണ് സൂര്യാതപമേറ്റത്. സൂര്യാതപവുമായി ബന്ധപ്പെട്ട് വലിയ ജാ​ഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഇന്നു മുതൽ സംസ്ഥാനത്ത് ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് അറിയിപ്പ്. യെല്ലോ അലേർട്ട് ഉൾപ്പെടെ പിൻവലിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കിയും വയനാടുമൊഴികെ മറ്റ് പന്ത്രണ്ട് ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ടായിരുന്നു. നിരവധി പേർക്ക് ഇതിനോടകം കേരളത്തിൽ സൂര്യാതപം ഏറ്റിരുന്നു.

Kasaragod Municipal Councilor and eight-year-old boy suffer from heatstroke

Next TV

Related Stories
പുറമേരിയിലെ തീപിടിത്തം: അപകട കാരണം ബാറ്ററിയിൽ നിന്ന് തീപടർന്നത്, കത്തിയമർന്നത്  18 ഇലക്ട്രിക് സ്‌കൂട്ടറുകൾ

Apr 29, 2026 02:02 PM

പുറമേരിയിലെ തീപിടിത്തം: അപകട കാരണം ബാറ്ററിയിൽ നിന്ന് തീപടർന്നത്, കത്തിയമർന്നത് 18 ഇലക്ട്രിക് സ്‌കൂട്ടറുകൾ

നാദാപുരം പുറമേരിയിലുണ്ടായ തീപ്പിടിത്തം, നാല് കോടി രൂപയുടെ നാശനഷ്ടം...

Read More >>
വല്ല പണിക്കും പോയിക്കൂടെ? ഷെഡില്‍ അതിക്രമിച്ചു കയറി മൂന്ന് ക്വിന്‍റലോളം കുരുമുളക് മോഷ്ടിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ

Apr 29, 2026 01:51 PM

വല്ല പണിക്കും പോയിക്കൂടെ? ഷെഡില്‍ അതിക്രമിച്ചു കയറി മൂന്ന് ക്വിന്‍റലോളം കുരുമുളക് മോഷ്ടിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ഷെഡില്‍ അതിക്രമിച്ചു കയറി മൂന്ന് ക്വിന്‍റലോളം കുരുമുളക് മോഷ്ടിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ ...

Read More >>
 ജനലൊന്നും തുറന്നിടല്ലേ ...:  മലപ്പുറം നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ പിടികൂടി

Apr 29, 2026 01:30 PM

ജനലൊന്നും തുറന്നിടല്ലേ ...: മലപ്പുറം നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ പിടികൂടി

മലപ്പുറം നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ...

Read More >>
ആറല്ല, നാല് രൂപ...!   സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി, പ്രഖ്യാപനം മെയ്യ് 6ന് ശേഷം

Apr 29, 2026 01:22 PM

ആറല്ല, നാല് രൂപ...! സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി, പ്രഖ്യാപനം മെയ്യ് 6ന് ശേഷം

സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി, ലിറ്ററിന് 4 രൂപ കൂട്ടും; പ്രഖ്യാപനം മെയ്യ് 6ന്...

Read More >>
Top Stories

News Roundup