മാലിന്യം ഓടയിലേക്ക് ഒഴുക്കി: വടകര എം.ആർ.എ ഹോട്ടലിന് 50,000 രൂപ പിഴ, പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു

മാലിന്യം ഓടയിലേക്ക് ഒഴുക്കി: വടകര എം.ആർ.എ ഹോട്ടലിന് 50,000 രൂപ പിഴ, പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു
Apr 28, 2026 04:35 PM | By Krishnapriya S R

കോഴിക്കോട്: (truevisionnews.com) വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എം.ആർ.എ ഹോട്ടലിനെതിരെ കര്‍ശന നടപടിയുമായി നഗരസഭ അധികൃതർ. കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മലിനജലം നഗരസഭയുടെ പൊതു ഓടയിലേക്ക് ഒഴുക്കിവിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടലിന് അരലക്ഷം രൂപ പിഴ ചുമത്തുകയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കുകയും ചെയ്തു.

നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിലാണ് ഗുരുതരമായ ഈ നിയമലംഘനം പുറത്തുവന്നത്. പുതിയ ബസ് സ്റ്റാന്‍ഡിലെ പൊതു ശൗചാലയത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷവും ഡ്രൈനേജിലേക്ക് മാലിന്യം ഒഴുകിയെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധികൃതർ വിശദമായ പരിശോധന നടത്തിയത്.

ഹോട്ടലിന്റെ പിന്‍ഭാഗത്തെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കി പരിശോധിച്ചപ്പോഴാണ് ശുചിമുറി മാലിന്യം നേരിട്ട് ഓടയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയത്. ഇത്തരത്തില്‍ കെട്ടിക്കിടന്ന 6,500 ലിറ്ററിലധികം മാലിന്യം നഗരസഭയുടെ ഇടപെടലിലൂടെ പ്രദേശത്തുനിന്ന് നീക്കം ചെയ്തു.

48 മണിക്കൂറിനുള്ളില്‍ ഹോട്ടല്‍ പരിസരത്തെ ബാക്കി മാലിന്യങ്ങള്‍ കൂടി നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, ചട്ടവിരുദ്ധമായി നിര്‍മിച്ച മൂന്ന് ശുചിമുറികള്‍ പൊളിച്ചുനീക്കുകയും ചെയ്തു.

ശാസ്ത്രീയമായ രീതിയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഹോട്ടലിന് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുള്ളൂവെന്നും, നഗരത്തില്‍ ഇത്തരത്തിലുള്ള പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Hotel fined Rs 50,000 for dumping waste in drain

Next TV

Related Stories
കാസർകോട്  ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ചു

Apr 28, 2026 04:49 PM

കാസർകോട് ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ചു

കാസർകോട് സീതാംഗോളിയിൽ ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ...

Read More >>
ഉഷ്ണതരംഗം: കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

Apr 28, 2026 04:45 PM

ഉഷ്ണതരംഗം: കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ഉഷ്ണതരംഗം: കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം...

Read More >>
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ; കെഎസ്ഇബി ഉന്നതതല യോ​ഗത്തിൽ തീരുമാനം

Apr 28, 2026 04:10 PM

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ; കെഎസ്ഇബി ഉന്നതതല യോ​ഗത്തിൽ തീരുമാനം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ; കെഎസ്ഇബി ഉന്നതതല യോ​ഗത്തിൽ...

Read More >>
Top Stories