ഹൈപ്പില്ലെന്ന് പറഞ്ഞവർക്ക് മറുപടി; വെറും 42 മിനിറ്റിൽ 50 ലക്ഷം കടന്ന് 'പേട്രിയറ്റ്' അഡ്വാൻസ് ബുക്കിംഗ്

ഹൈപ്പില്ലെന്ന് പറഞ്ഞവർക്ക് മറുപടി; വെറും 42 മിനിറ്റിൽ 50 ലക്ഷം കടന്ന് 'പേട്രിയറ്റ്' അഡ്വാൻസ് ബുക്കിംഗ്
Apr 28, 2026 11:47 AM | By Krishnapriya S R

(moviemax.in) പതിനെട്ടു വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് മോഹൻലാലും മമ്മൂട്ടിയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റ്' ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു.

മെയ് ഒന്നിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന് ആവശ്യമായ ഹൈപ്പ് ഇല്ലെന്ന സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്കുള്ള മറുപടിയാണ് ഇപ്പോൾ പുറത്തുവരുന്ന അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ.

ഇന്ന് രാവിലെ ഒൻപത് മണിക്ക് രാജ്യവ്യാപകമായി ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ റെക്കോർഡ് വേഗതയിലാണ് ടിക്കറ്റുകൾ വിറ്റഴിയുന്നത്. ബുക്ക് മൈ ഷോയിൽ ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ പതിനായിരം ടിക്കറ്റുകൾ വിറ്റഴിഞ്ഞ ചിത്രം, മണിക്കൂറിൽ 12,000 ടിക്കറ്റുകൾ എന്ന തോതിലാണ് മുന്നേറുന്നത്.

കേരള ബോക്സ് ഓഫീസിൽ വെറും 42 മിനിറ്റ് കൊണ്ട് 50 ലക്ഷം രൂപയുടെ അഡ്വാൻസ് ബുക്കിംഗ് പൂർത്തിയാക്കിയ ചിത്രം, ആദ്യ 45 മിനിറ്റ് പിന്നിട്ടപ്പോൾ 55.68 ലക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്.

ആഗോളതലത്തിൽ ഇതുവരെ 3.50 കോടി രൂപയുടെ അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ നേടിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ കേരളത്തിലെ ആദ്യദിന കളക്ഷൻ റെക്കോർഡുകൾ പേട്രിയറ്റ് തിരുത്തിക്കുറിക്കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

നിലവിൽ പൃഥ്വിരാജ് ചിത്രം 'എമ്പുരാൻ' (14.07 കോടി), വിജയ് ചിത്രം 'ലിയോ' (12 കോടി) എന്നിവരാണ് കേരളത്തിലെ ഓപ്പണിംഗ് കളക്ഷനിൽ മുന്നിലുള്ളത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന പേട്രിയറ്റ് റിലീസ് ദിനത്തിൽ ചരിത്രപരമായ നേട്ടം കൊയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

Content Highlight: 'Patriot' advance bookings cross 50 lakhs

Next TV

Related Stories
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup






GCC News