ആ വമ്പനെ ഞാൻ വീഴ്ത്തിയിരിക്കും, തെളിവുകൾ എന്റെ കയ്യിലുണ്ട് ;വൈറലായി ഫിറോസ് ഖാന്റെ പുതിയ വീഡിയോ

ആ വമ്പനെ ഞാൻ വീഴ്ത്തിയിരിക്കും, തെളിവുകൾ എന്റെ കയ്യിലുണ്ട് ;വൈറലായി  ഫിറോസ് ഖാന്റെ  പുതിയ വീഡിയോ
2026-04-28T14:31:00 | By Fidha Parvin

(moviemax.in) സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ ഫിറോസ് ഖാനും സജ്നയും തങ്ങളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. ഇരുവരും വേർപിരിയാൻ കാരണം സിനിമാ-സംഗീത മേഖലയിലെ ഒരു പ്രമുഖ വ്യക്തിയാണെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു.

എന്നാൽ, തനിക്കെതിരെ നടക്കുന്നത് തികച്ചും തെറ്റായ പ്രചരണങ്ങളാണെന്ന് വ്യക്തമാക്കി സജ്ന ആദ്യം രംഗത്തെത്തി. ഇതിന് പിന്നാലെ മുൻഭർത്താവ് ഫിറോസ് ഖാനും വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി വീഡിയോ പങ്കുവെച്ചു. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ഇത്തരം ഗോസിപ്പുകൾ തങ്ങളെ ബാധിക്കുന്നുണ്ടെന്നും ഫിറോസ് പുതിയ വീഡിയോയിലൂടെ പ്രതികരിച്ചു.

''ശത്രു ആകാശം മുട്ടേ വളർന്നു നിൽക്കുന്നതുകൊണ്ടും സൽപേരിന് ഉടമയായതുകൊണ്ടും രാഷ്ട്രീയം ഉൾപ്പടെയുള്ള എല്ലാ മേഖലകളിലും പിടിപാട് ഉണ്ടായതുകൊണ്ടും പെട്ടന്ന് താഴെയിറക്കാൻ പറ്റില്ല. പണമെറിഞ്ഞ് പല മാധ്യമങ്ങളെ കയ്യിൽ വാങ്ങിയിട്ടുണ്ട്. ആടിനെ പട്ടിയാക്കുന്നത് തുടങ്ങിക്കഴിഞ്ഞു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ അത് കാണാൻ കഴിയും, അതാണ് പണത്തിന്റെ ശക്തി. പക്ഷേ അപ്പോഴും ഞാൻ പറയുന്നു, അതിനും മുകളിൽ ഒരു ശക്തിയുണ്ട്. അത് അദൃശ്യമായ ശക്തിയാണ്. ആ ശക്തി സാത്താനെ പന പോലെ വളർത്തും, അവസാനം ഒറ്റ ഒടി ഒടിക്കും. അത് നൂറ് ശതമാനം ഉറപ്പാണ്. ഒരു സൂചന കൂടി തരാം. ആ ദൈവത്തിന്റെ കയ്യിൽ എല്ലാത്തിന്റെയും മരുന്നായ ശക്തമായ തെളിവ്, ആയുധം ഇരിപ്പുണ്ട്. ഈ കളി എവിടെ വരെ പോകുമെന്ന് നോക്കാം, കഥകൾ എങ്ങനെയൊക്കെ വളച്ചൊടിക്കുമെന്ന് കണ്ടറിയാം.

വമ്പനെ ഞാൻ വീഴ്ത്തിയിരിക്കും, അതിന് ദൈവം എന്റെ കയ്യില്‍ ചില സാധനങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്, അങ്ങനെയങ്ങ് രക്ഷപ്പെടാൻ പറ്റില്ല. ഇവിടെ എല്ലാ മനുഷ്യരും തുല്യരാണ്. എത്ര അവാർഡ് വാരിക്കൂട്ടിയാലും രാഷ്ട്രീയത്തിൽ പിടിപാടുണ്ടായാലും കാര്യമില്ല. തെറ്റ് ചെയ്തവൻ വെള്ളം കുടിക്കണം. ഇന്നലെ വരെ നല്ലത് പറഞ്ഞവർ കാശ് മേടിച്ച് പലതും തിരുത്തി പറയാൻ തുടങ്ങിയിട്ടുണ്ട്. ഒരിക്കലും ഇങ്ങനെ മുന്നിൽ വരണമെന്ന് ആഗ്രഹിച്ചതല്ല. ഈ അവാർഡുകാരന് പണി കൊടുക്കണമെന്ന് ആഗ്രഹിച്ചതാണ്, പക്ഷേ ഈ രീതിയലല്ല, എന്റെ തൃപ്തിക്കു വേണ്ടി. പക്ഷേ ഇപ്പോൾ കളി പോകുന്നത് വേറെ രീതിയിലാണ്'', ഫിറോസ് ഖാൻ വീഡിയോയിൽ പറഞ്ഞു.





Content Highlight: I will have brought down that big guy, I have the evidence in my hand; Feroz Khan's new video goes viral

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup