പാലക്കാട്: (https://truevisionnews.com/) മധ്യവയസ്‌കന് സൂര്യാതപമേറ്റു. തച്ചമ്പാറ മുതുകുറിശ്ശിയില്‍ 55 കാരനാണ് സൂര്യാതപമേറ്റത്. മുതുകുറിശ്ശി വാക്കോടന്‍ ചോലയില്‍ക്കുന്ന് സ്വദേശി ഗോപാലകൃഷ്ണനാണ് സൂര്യാതപമേറ്റത്.
മുഖത്തും രണ്ട് കൈകളിലും ഇടുപ്പിലും പൊള്ളലേറ്റിട്ടുണ്ട്. കാഞ്ഞിരപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. അതേസമയം തിരുവനന്തപുരത്ത് സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ (40) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് ഷൈന്‍ റോഡില്‍ കുഴഞ്ഞുവീണത്.
Middle-aged man suffers from heatstroke in Palakkad
































