കനത്ത മഴയിൽ എണ്ണപ്പന കടപുഴകി വീണു; ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

കനത്ത മഴയിൽ എണ്ണപ്പന കടപുഴകി വീണു; ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ തൊഴിലാളിക്ക് ദാരുണാന്ത്യം
Apr 28, 2026 07:15 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ കനത്ത മഴയ്ക്കിടെ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വിളക്കുപാറ ഇടക്കൊച്ചി തടത്തിൽ സ്വദേശി സരിത (37) ആണ് മരിച്ചത്.

ചെവ്വാഴ്ച രാവിലെ എസ്റ്റേറ്റിലെ കാടുവെട്ടിത്തെളിക്കുന്ന ജോലിക്കായി എത്തിയതായിരുന്നു സരിത ഉൾപ്പെടെയുള്ള തൊഴിലാളികൾ. ജോലിചെയ്യുന്നതിനിടെ കനത്ത മഴ പെയ്തതോടെ ഇവർ സമീപത്തെ മരച്ചുവട്ടിൽ അഭയം പ്രാപിച്ചു. ഈ സമയത്ത് വീശിയടിച്ച കാറ്റിൽ സമീപത്തുണ്ടായിരുന്ന ആഞ്ഞിലിമരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീഴുകയും, പന ഒടിഞ്ഞ് സരിതയുടെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു.

അപകടം നടന്ന ഉടനെ നാട്ടുകാരും കൂടെയുണ്ടായിരുന്ന തൊഴിലാളികളും ചേർന്ന് സരിതയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

kollam chithara oil palm estate accident death

Next TV

Related Stories
ആദ്യകുർബാന പരിശീലനത്തിനിടെ തർക്കം; പള്ളിയിൽ സംഘർഷം, വികാരിയടക്കം പത്തുപേർക്ക് പരിക്ക്

Apr 28, 2026 09:11 PM

ആദ്യകുർബാന പരിശീലനത്തിനിടെ തർക്കം; പള്ളിയിൽ സംഘർഷം, വികാരിയടക്കം പത്തുപേർക്ക് പരിക്ക്

ആദ്യകുർബാന പരിശീലനത്തിനിടെ തർക്കം, പള്ളിയിൽ സംഘർഷം, വികാരിയടക്കം പത്തുപേർക്ക്...

Read More >>
സ്വയം നിയന്ത്രിക്കണം; പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഉപയോക്താക്കൾക്ക് നിർദ്ദേശവുമായി കെ എസ് ഇ ബി

Apr 28, 2026 08:46 PM

സ്വയം നിയന്ത്രിക്കണം; പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഉപയോക്താക്കൾക്ക് നിർദ്ദേശവുമായി കെ എസ് ഇ ബി

പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഉപയോക്താക്കൾക്ക് നിർദ്ദേശവുമായി കെ എസ് ഇ...

Read More >>
താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

Apr 28, 2026 08:42 PM

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത...

Read More >>
തൃശൂരില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

Apr 28, 2026 07:30 PM

തൃശൂരില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

തൃശൂരില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ നാല് കുട്ടികള്‍ക്ക്...

Read More >>
Top Stories