---
title: "'നീ വന്നതോടെ സന്തോഷത്തിന് പുതിയ അർത്ഥമുണ്ടായി';ഗോപികയ്ക്ക് ഹൃദയസ്പർശിയായ ജന്മദിനാശംസകളുമായി ജി.പി"
english_title: "'Happiness has a new meaning since you came'; GP wishes Gopika a heartwarming birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355982/happiness-has-a-new-meaning-since-you-came-gp-wishes-gopika-a-heartwarming-birthday"
published_at: "2026-04-28T15:26:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f084ae11233_WEFTR.jpg"
keywords: []
---

# 'നീ വന്നതോടെ സന്തോഷത്തിന് പുതിയ അർത്ഥമുണ്ടായി';ഗോപികയ്ക്ക് ഹൃദയസ്പർശിയായ ജന്മദിനാശംസകളുമായി ജി.പി

> **Lead Summary:** **[** മലയാളികളുടെ പ്രിയ താരദമ്പതികളായ ഗോവിന്ദ് പത്മസൂര്യയും (ജി.പി) ഗോപികയും സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ്. ഇവരുടെ വിവാഹവിശേഷങ്ങൾ മുതൽ ഓരോ കൊച്ചു കാര്യങ്ങൾ പോലും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ഗോപികയുടെ ജന്മദിനത്തിൽ ജി.പി പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പും ചിത്രങ്ങളുമാണ് സൈബർ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്. പ്രിയതമയോടുള്ള സ്നേഹം തുളുമ്പുന്ന ഈ പോസ്റ്റ് നിമിഷങ്ങൾക്കകം തന്നെ ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. 

## Article Content

**[** മലയാളികളുടെ പ്രിയ താരദമ്പതികളായ ഗോവിന്ദ് പത്മസൂര്യയും (ജി.പി) ഗോപികയും സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ്. ഇവരുടെ വിവാഹവിശേഷങ്ങൾ മുതൽ ഓരോ കൊച്ചു കാര്യങ്ങൾ പോലും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ഗോപികയുടെ ജന്മദിനത്തിൽ ജി.പി പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പും ചിത്രങ്ങളുമാണ് സൈബർ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്. പ്രിയതമയോടുള്ള സ്നേഹം തുളുമ്പുന്ന ഈ പോസ്റ്റ് നിമിഷങ്ങൾക്കകം തന്നെ ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. 

''നീ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ ഞാൻ ഈ ലോകത്തെ നോക്കിക്കാണുന്ന രീതി തന്നെ മാറി. ജീവിതത്തിന് പുതിയ, ഭംഗിയുള്ള കാഴ്ചപ്പാടു തന്നെ നീ വന്നതിനു ശേഷം ഉണ്ടായി. നിനക്കൊപ്പമുള്ള യാത്രകളും നിനക്കൊപ്പം ഒരുമിച്ചിരിക്കുന്നതും ആഘോഷങ്ങളും, നിനക്കൊപ്പമിരിക്കുമ്പോഴുള്ള മൗനം പോലും എനിക്ക് പുതുമയുള്ളതായി. നിന്നോടൊപ്പമുള്ള ഓരോ നിമിഷത്തിനും കൂടുതൽ ഊഷ്മളതയും അർത്ഥവും ജീവനുമുണ്ട്. എന്റെ മനോഹരമായ നിമിഷങ്ങൾക്ക് കൂടുതൽ ആഴം നൽകാനും സാധാരണ ദിവസങ്ങളെപ്പോലും അർത്ഥപൂർണമാക്കാനും നിനക്ക് കഴിയുന്നു.

നീ വരുന്നതിന് മുന്‍പേ ഞാന്‍ സന്തോഷവാനായിരുന്നു, പക്ഷേ നീ വന്നതിനു ശേഷം സന്തോഷത്തിന് അതുവരെ അറിയാത്ത തലങ്ങളുണ്ടെന്ന് എനിക്ക് കാണിച്ചുതന്നു. നീ ജീവിതത്തെ മൃദുലമാക്കി,പൂര്‍ണ്ണമാക്കി, സമ്പന്നമാക്കി. എന്നെ കൂടുതൽ മെച്ചപ്പെടാൻ പ്രേരിപ്പിച്ചതിന് നന്ദി. വാക്കുകള്‍ക്ക് ഒരിക്കലും കഴിയാത്ത വിധത്തില്‍ എന്നെ സ്‌നേഹം പഠിപ്പിച്ചതിന് നന്ദി. നിന്നോടൊപ്പമുള്ള എല്ലാ ദിവസവും ഒരു ആഘോഷം പോലെയാണ് തോന്നുന്നത്. ഇന്ന് അതുപോലെ മറ്റൊരു മനോഹരമായ ദിവസമാണ്. നിനക്ക് സങ്കല്‍പിക്കാന്‍ കഴിയുന്നതിലും വളരെ ആഴത്തില്‍, വളരെ സത്യസന്ധമായി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് ഓര്‍മിപ്പിക്കാനുള്ള മറ്റൊരു അവസരം. ജന്മദിനാശംസകള്‍, ഗോപൂസേ'', എന്നാണ് ഗോപികക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം ഗോവിന്ദ് പദ്മസൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/355982/happiness-has-a-new-meaning-since-you-came-gp-wishes-gopika-a-heartwarming-birthday)