---
title: "20 എല്ലുകൾ ഒടിയുന്ന വേദന! അഖിൽ മാരാർക്ക് മറുപടിയുമായി ഡോ. റോബിൻ രാധാകൃഷ്ണൻ"
english_title: "Dr. Robin Radhakrishnan responds to Akhil Marar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355931/dr-robin-radhakrishnan-responds-to-akhil-marar"
published_at: "2026-04-28T12:24:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f059fe41bb7_10.jpg"
keywords: []
---

# 20 എല്ലുകൾ ഒടിയുന്ന വേദന! അഖിൽ മാരാർക്ക് മറുപടിയുമായി ഡോ. റോബിൻ രാധാകൃഷ്ണൻ

> **Lead Summary:** **[**പ്രസവവേദനയെക്കുറിച്ചും സ്ത്രീകളുടെ ശാരീരിക അവസ്ഥകളെക്കുറിച്ചുമുള്ള വിവാദ പരാമർശങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കി ഡോ. റോബിൻ രാധാകൃഷ്ണൻ രംഗത്ത്. പ്രസവം എന്നത് സ്ത്രീകൾ പണ്ട് ആസ്വദിച്ചു ചെയ്തിരുന്ന ഒന്നാണെന്ന അഖിൽ മാരാരുടെ പ്രസ്താവന ചർച്ചയായ പശ്ചാത്തലത്തിലാണ് റോബിന്റെ പ്രതികരണം.

## Article Content

**[**പ്രസവവേദനയെക്കുറിച്ചും സ്ത്രീകളുടെ ശാരീരിക അവസ്ഥകളെക്കുറിച്ചുമുള്ള വിവാദ പരാമർശങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കി ഡോ. റോബിൻ രാധാകൃഷ്ണൻ രംഗത്ത്. പ്രസവം എന്നത് സ്ത്രീകൾ പണ്ട് ആസ്വദിച്ചു ചെയ്തിരുന്ന ഒന്നാണെന്ന അഖിൽ മാരാരുടെ പ്രസ്താവന ചർച്ചയായ പശ്ചാത്തലത്തിലാണ് റോബിന്റെ പ്രതികരണം.

ഒരു സ്ത്രീയായി ഈ ലോകത്ത് ജീവിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്നും, ശാരീരികമായും മാനസികമായും അവർ അനുഭവിക്കുന്ന വേദനകൾ പുരുഷന്മാരേക്കാൾ അധികമാണെന്നും റോബിൻ ചൂണ്ടിക്കാട്ടി.

ഗർഭകാലം മുതൽ പ്രസവം വരെ ഒരു സ്ത്രീ കടന്നുപോകുന്നത് ഹോർമോൺ മാറ്റങ്ങളിലൂടെയും ഉറക്കമില്ലായ്മയടക്കമുള്ള നിരവധി പ്രയാസങ്ങളിലൂടെയുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രസവസമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്നത് ഏകദേശം 20 എല്ലുകൾ ഒടിയുന്നതിന് തുല്യമായ വേദനയാണെന്നും അത് പുരുഷന്മാർ പറയുന്നതുപോലെ അത്ര ലളിതമായ കാര്യമല്ലെന്നും റോബിൻ പറഞ്ഞു.

ആശുപത്രികളുടെ കച്ചവട താത്പര്യങ്ങൾ മറ്റൊരു വിഷയമാണെങ്കിലും, സ്ത്രീകൾ അനുഭവിക്കുന്ന ഈ ത്യാഗത്തെ നാം ബഹുമാനിക്കണമെന്നും നമ്മുടെ അമ്മമാർ അനുഭവിച്ച വേദനയോട് എന്നും നന്ദിയുള്ളവരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോരുത്തർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ തെറ്റായ കാര്യങ്ങൾ പറഞ്ഞാൽ അതിന് വിമർശനങ്ങൾ നേരിടേണ്ടി വരുമെന്നും റോബിൻ വ്യക്തമാക്കി. ഒരു ഡോക്ടർ എന്ന നിലയിൽ പ്രസവത്തിന്റെ സങ്കീർണ്ണതകളെ ബഹുമാനത്തോടെ സമീപിക്കണമെന്നാണ് തന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം വ്ലോഗിലൂടെ പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/355931/dr-robin-radhakrishnan-responds-to-akhil-marar)