'ഷിയാസിന്റെ രണ്ടാമത്തെ പീഡനക്കേസ്, കിതാബ് അനുസരിച്ചാണോ ഇയാൾ ജീവിക്കുന്നത്'? മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി - ലക്ഷ്മി പ്രിയ

'ഷിയാസിന്റെ രണ്ടാമത്തെ പീഡനക്കേസ്, കിതാബ് അനുസരിച്ചാണോ ഇയാൾ ജീവിക്കുന്നത്'? മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി - ലക്ഷ്മി പ്രിയ
Apr 28, 2026 03:55 PM | By Susmitha Surendran

(https://moviemax.in/) പ്രണയം നടിച്ച് പ്രവാസി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നും പീഡിപ്പിച്ചെന്നുമുള്ള പരാതിയിൽ ഷിയാസ് കരീമിനെതിരെ പരിഹാസവുമായി ലക്ഷ്മി പ്രിയ രംഗത്ത്. ഷിയാസ് മുമ്പ് നടത്തിയ 'കിതാബ്' പരാമർശത്തെ മുൻനിർത്തിയാണ് സോഷ്യൽ മീഡിയയിലൂടെ ലക്ഷ്മിയുടെ രൂക്ഷവിമർശനം.

തന്റെ കിതാബില്‍ പന്നി മാംസം കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളത് കൊണ്ടാണ് താനത് കഴിക്കാത്തതെന്ന് നേരത്തെ ഷിയാസ് പറഞ്ഞിരുന്നു. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മിയുടെ പ്രതികരണം. ഷിയാസിന്റെ പേരിൽ ഇപ്പോൾ രണ്ടാമത്തെ പീഡന കേസ് ആണെന്നും കിതാബ് അനുസരിച്ച് മാത്രമാണോ ഇയാൾ ജീവിക്കുന്നതെന്നും ലക്ഷ്മി പ്രിയ ചോദിക്കുന്നു.

ലക്ഷ്മി പ്രിയയുടെ വാക്കുകൾ ഇങ്ങനെ

ഞാൻ ഷിയാസ് കരീമിന്റെ കിതാബ് പഠിച്ചിട്ടില്ല. അത് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. എന്തു കാര്യവും പഠിക്കുന്നത് നല്ലതായതിനാൽ ആ കിതാബ് ഞാൻ പഠിയ്ക്കാത്തതിൽ എനിക്ക് നിരാശയുണ്ട്. പഠിച്ചിരുന്നുവെങ്കിൽ ഖുർആൻ എന്തു പറയുന്നു എന്ന് പറഞ്ഞു കൊണ്ട് ശ്രീ ആരിഫ് ഹുസൈൻ ജിയെപ്പോലെ എനിക്കും സമർത്ഥിക്കമായിരുന്നു.

ഒരറിവും നിസാരമല്ല. ഇത്‌ മലയാളത്തിൽ അല്ലാത്തതിനാൽ ഇനി പഠിക്കാനും നിവർത്തിയില്ല. മലയാളം പരിഭാഷ താല്പ്പര്യമില്ല. കാരണം വ്യാഖ്യാനം വ്യാഖ്യാതാവിന്റെ മതം അഥവാ അഭിപ്രായം അനുസരിച്ചു വ്യത്യാസപ്പെട്ടേക്കാം.

ഉദാഹരണത്തിന് ഖുർആൻ അരച്ച് കലക്കി കുടിച്ച് പഠിച്ച എന്നെ വളർത്തിയ എന്റെ അച്ഛന്റെ അമ്മ, എന്റെ വാപ്പുമ്മ മരണം വരെയും പ്രസവിക്കുന്ന ഒരു ജീവിയുടെയും മാംസം ഭക്ഷിച്ചിരുന്നില്ല. അതായത് പ്രസവിക്കുന്ന മത്സ്യങ്ങൾ ആയ സ്രാവ്, തിരണ്ടി,കൂടാതെ പെണ്ണാട്, പശുവിൻ മാംസം എരുമയുടെ മാംസം ഇവ. എന്നോട് വാപ്പുമ്മ പറഞ്ഞിരുന്നത് ഖുർആൻ അത് അനുവദിക്കുന്നില്ല എന്നാണ്.

എനിക്ക് സത്യത്തിൽ ആ വിഷയത്തിൽ ഖുർആൻ എന്തു പറയുന്നു എന്ന് അറിയില്ല.അവർ എപ്പോഴും സാത്വിക ഭക്ഷണങ്ങളും ചെറിയ മത്സ്യങ്ങളും ശീലിച്ചു പോന്നിരുന്നു. അതുകൊണ്ട് തന്നെ അത്തരം ഭക്ഷണം ശീലിച്ചു പോന്ന എനിക്ക് വലിയ ജീവികളുടെ മാംസവും വലിയ മത്സ്യങ്ങളും ഭയമാണ്. അതിനാൽ വെജിറ്റേറിയൻ ആവാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. അപ്പോൾ ഭക്ഷണം എന്നത് ശീലമാണ്!

എന്നാൽ ഇതേ ഖുർആൻ ഒക്കെ പഠിച്ച എന്റെ ഉമ്മയുടെ വീട്ടിൽ ചെന്നപ്പോൾ എന്റെ പ്രസവിച്ച് കിടക്കുന്ന മൂത്ത ചേച്ചിയ്ക്ക് കൊടുക്കാൻ എന്റെ ഉമ്മ ( എന്നെപ്പോലെ മോരും തൈരും മാത്രം കഴിയ്ക്കുന്ന എന്റെ ഉമ്മ ) ഒരു ഭീമാകാരൻ സ്രാവിനെ വൃത്തിയാക്കുന്നു. പ്രസവിക്കുന്ന ജീവിയെ പ്രസവിച്ച് കിടക്കുന്ന ഒരു സ്ത്രീയ്ക്ക് പാലുണ്ടാകാൻ നൽകുന്നു. ഞാൻ ഉമ്മയോട് ചോദിച്ചപ്പോൾ എന്റെ പച്ചക്കറി ഉമ്മ ഒഴികെ അവിടെയുള്ള എല്ലാവരും സ്രാവിനെ കഴിയ്ക്കുമത്രേ! ഞാൻ ഒന്നും മിണ്ടിയില്ല. ഖുർആൻ എന്തു പറയുന്നു എന്ന് അത് പഠിക്കാത്ത എനിക്ക് അറിയില്ലല്ലോ??അപ്പോ ഭക്ഷണം എന്നത് ശീലമാണ്!

ഈ പ്രസവിയ്ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? അങ്ങനെ എങ്കിൽ പശുവിൻ മാംസം നിങ്ങൾ ശരിക്കും കഴിക്കാറുണ്ടോ? അതോ ഞങ്ങൾ സങ്കികളോടുള്ള വാശി കൊണ്ട് പറയുന്നതാണോ എന്ന് നല്ല ഭാഷയിൽ നിങ്ങൾക്ക് കമെന്റ് ചെയ്യാം. അറിയാനുള്ള ആഗ്രഹം കൊണ്ടാണ്‌.എന്റെ അറിവിൽ മെജോരിറ്റി മുസ്ലിംസും ബീഫ് എന്ന പേരിൽ പശു അല്ല പോത്തിറച്ചി ആണ് കഴിക്കുന്നത്.

ഇനി ഷിയാസ് കരീം വിഷയത്തിൽ ' ഇതും കിതാബിൽ പറഞ്ഞിട്ടുണ്ടോ ' എന്ന് ചോദിക്കാൻ കാരണം കിതാബിൽ പറഞ്ഞിട്ടുള്ളതിനാൽ അയാൾ പന്നി മാംസം കഴിക്കാറില്ല എന്നാണ്. ബീഫ് അഥവാ പശുവിൻ മാംസം കഴിക്കാത്ത എല്ലാവരും ബിജെപി ആവണം എന്നുണ്ടോ? പിന്നെ ഇയാളുടെ പേരിൽ ഇപ്പോൾ രണ്ടാമത്തെ പീഡന കേസ് ആണ്. കിതാബ് അനുസരിച്ചു മാത്രമാണോ അപ്പോ ഇയാൾ ജീവിക്കുന്നത്?

ഇയാൾ എന്റെ സുഹൃത്ത് അല്ല . സ്റ്റാർ മാജിക്ക് ഷോയിൽ ഇയാൾ വരുമ്പോ എനിക്ക് ഇയാളെ അറിയില്ല. ഇയാൾ എത്തിയ സമയത്ത് ഞാൻ 4 വർഷം ചെയ്ത ഷോ ഞാൻ മതിയാക്കിയിരുന്നു. പറഞ്ഞു വന്നത് ജാതിയും മതവും ഭക്ഷണ ശീലവും രാഷ്ട്രീയവും സൗഹൃദവുമൊക്കെ വ്യക്തിപരമായ ചോയ്സ് ആണ്.അതിനെ കൂട്ടിക്കുഴയ്ക്കാതെ ഇരിക്കുക. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി. നിങ്ങൾ ഇഷ്ടമുള്ള ഭക്ഷണം ഒക്കെ കഴിച്ചു സന്തോഷമായി ഇരിക്കൂ.


Content Highlight: 'Shiyas' second rape case, Lakshmi Priya questions it

Next TV

Related Stories
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup






GCC News