കൊച്ചി: ( www.truevisionnews.com ) കൊച്ചി നഗരത്തിലെ ഡി ജെ പാർട്ടികൾക്ക് കർശന നിയന്ത്രണങ്ങളുമായി പൊലീസ്. ഡി ജെ പാർട്ടികൾ കൃത്യം 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്ന് കൊച്ചി സെൻട്രൽ സബ് ഡിവിഷൻ അറിയിച്ച്. ഇതിന് പുറമെ ബാറുകൾ രാത്രി 12 മണിക്ക് തന്നെ അടയ്ക്കണമെന്നും എ സി പി സെൻട്രൽ ഉത്തരവിട്ടു. പുലർച്ചെ വരെ നീളുന്ന കൊച്ചിയിലെ പാർട്ടികളെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്.
നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ലഹരി മരുന്നിന്റെ ഉപയോഗം തടയുന്നതിനും ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമായാണ് സമയപരിധി കടുപ്പിച്ചിരിക്കുന്നത്. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു.
kochi city police commissioner impose restrictions on dj parties in pubs in ernakulam































.jpeg)
