തിരുവനന്തപുരം: ( www.truevisionnews.com ) മാറനല്ലൂരിൽ ജേണലിസം വിദ്യാർഥിയെ ട്രെയിനിനു മുന്നിൽ ചാടി മരിച്ചനിലയിൽ കണ്ടെത്തി. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥി ദീപു (21)വിനെയാണ് രാവിലെ ഏഴരയോടെ കൊച്ചുവേളി നാഗർകോവിൽ പാസഞ്ചർ ട്രെയിനിനു മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ മാസത്തെ ജേണലിസം പരീക്ഷ എഴുതാൻ കഴിയാത്ത മനോവിഷമത്തിലായിരുന്നു ദീപു എന്നാണ് വിവരം. പോലീസ് നടപടികൾ സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Journalism student dies after jumping in front of train
































