കോഴിക്കോട്: (truevisionnews.com) പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു. വാല്യക്കോട് പുതുക്കുടി മീത്തൽ ഭാസ്കരൻ (54) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.45-ഓടെയായിരുന്നു അപകടം.
പേരാമ്പ്ര പൈതോത്ത് റോഡിലെ പഴയ ബൈപ്പാസിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ചുമർ കെട്ടുന്നതിനിടെ ഭാസ്കരൻ താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ കൂടെയുണ്ടായിരുന്നവർ പേരാമ്പ്ര ഇ.എം.എസ്. സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Worker dies after falling from under-construction building in Perambra































