---
title: "ഹൂസ്റ്റണിൽ ലാലേട്ടന്റെ പാട്ടുക്കച്ചേരി; 'കിലുക്കം 25' ഷോയിൽ സർപ്രൈസായി കന്നഡ ഗാനം"
english_title: "A surprise Kannada song on the show Kilukkam 25'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355383/a-surprise-kannada-song-on-the-show-kilukkam-25"
published_at: "2026-04-25T15:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec8c0b53388_16.jpg"
keywords: []
---

# ഹൂസ്റ്റണിൽ ലാലേട്ടന്റെ പാട്ടുക്കച്ചേരി; 'കിലുക്കം 25' ഷോയിൽ സർപ്രൈസായി കന്നഡ ഗാനം

> **Lead Summary:** **[ **അമേരിക്കൻ പര്യടനത്തിനിടെ വേദിയിൽ കന്നഡ ഗാനം ആലപിച്ച് ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. മലയാളത്തിന്റെ പ്രിയചിത്രം 'കിലുക്ക'ത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'കിലുക്കം 25' എന്ന സ്റ്റേജ് ഷോയിലാണ് ലാലേട്ടന്റെ ഈ സർപ്രൈസ് പ്രകടനം.

## Article Content

**[ **അമേരിക്കൻ പര്യടനത്തിനിടെ വേദിയിൽ കന്നഡ ഗാനം ആലപിച്ച് ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. മലയാളത്തിന്റെ പ്രിയചിത്രം 'കിലുക്ക'ത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'കിലുക്കം 25' എന്ന സ്റ്റേജ് ഷോയിലാണ് ലാലേട്ടന്റെ ഈ സർപ്രൈസ് പ്രകടനം.

> കന്നഡ സിനിമാ ലോകത്തെ ഇതിഹാസതാരം ഡോ. രാജ്കുമാർ പാടി അഭിനയിച്ച 'ഇരട് കനസു' (1974) എന്ന ചിത്രത്തിലെ "എണ്ടെണ്ടു നിന്നനു മതെതു" എന്ന് തുടങ്ങുന്ന നിത്യഹരിത ഗാനമാണ് മോഹൻലാൽ ആലപിച്ചത്.

കന്നഡ സിനിമാപ്രേമികൾക്കിടയിൽ ഈ വീഡിയോ ഇതിനകം തരംഗമായിക്കഴിഞ്ഞു. കന്നഡ ടെലിവിഷൻ ചാനലുകൾ ഉൾപ്പെടെ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഗാനാലാപനത്തിനൊപ്പം മറ്റൊരു വീഡിയോയും ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നുണ്ട്. 'ജയിലർ 2'ലെ മോഹൻലാലിന്റെ സഹതാരവും ഡോ. രാജ്കുമാറിന്റെ മകനുമായ ശിവ രാജ്കുമാർ, ലാൽ ആലപിച്ച ഗാനം മൊബൈലിൽ കണ്ട് ആസ്വദിക്കുന്ന ദൃശ്യങ്ങളാണത്.

അമേരിക്കൻ ഷോയ്ക്ക് മുന്നോടിയായി ഗാനത്തിന്റെ ഉച്ചാരണം ശരിയാണോ എന്ന് ശിവ രാജ്കുമാറിനെ കാണിച്ച് ബോധ്യപ്പെടുത്തുന്നതാണ് ഈ വീഡിയോയെന്നാണ് സൂചന. 'ജയിലർ' ഒന്നാം ഭാഗത്തിലെ ലാലിന്റെ 'മാത്യു' എന്ന കഥാപാത്രം വലിയ തരംഗമായിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ജയിലർ 2' ലും രജനികാന്തിനൊപ്പം മോഹൻലാലും ശിവ രാജ്കുമാറും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ മോഹൻലാലിന്റെ ഭാഗങ്ങൾ ഈ മാസം ആദ്യം പൂർത്തിയായതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/355383/a-surprise-kannada-song-on-the-show-kilukkam-25)