---
title: "ബി. ഉണ്ണികൃഷ്ണൻ തന്നെ തുടരും; രാജി തള്ളി ഫെഫ്ക"
english_title: "B. Unnikrishnan will remain; FEFKA rejects resignation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355231/b-unnikrishnan-will-remain-fefka-rejects-resignation"
published_at: "2026-04-24T16:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb52bc2dc27_B.jpg"
keywords: []
---

# ബി. ഉണ്ണികൃഷ്ണൻ തന്നെ തുടരും; രാജി തള്ളി ഫെഫ്ക

> **Lead Summary:** **[** ബി. ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും. സ്ഥാനമൊഴിയുകയാണെന്ന് അദ്ദേഹം അറിയിച്ചെങ്കിലും ബി. ഉണ്ണികൃഷ്ണനും സിബി മലയിലും നേതൃസ്ഥാനത്ത് തുടരണമെന്ന് ജനറൽ കൗൺസിൽ ഐകകണ്ഠ്യേന ആവശ്യപ്പെടുകയായിരുന്നു.

## Article Content

**[** ബി. ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും. സ്ഥാനമൊഴിയുകയാണെന്ന് അദ്ദേഹം അറിയിച്ചെങ്കിലും ബി. ഉണ്ണികൃഷ്ണനും സിബി മലയിലും നേതൃസ്ഥാനത്ത് തുടരണമെന്ന് ജനറൽ കൗൺസിൽ ഐകകണ്ഠ്യേന ആവശ്യപ്പെടുകയായിരുന്നു.

നേരത്തെ, 18 വർഷമായി ഒരാളിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നത് ഉചിതമല്ലെന്നും സ്വകാര്യ ആവശ്യങ്ങൾക്കായി സമയം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ബി. ഉണ്ണികൃഷ്ണൻ രാജി സന്നദ്ധത അറിയിച്ചത്. എന്നാൽ കൗൺസിൽ അംഗങ്ങളുടെ ശക്തമായ ആവശ്യത്തെത്തുടർന്ന് അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/355231/b-unnikrishnan-will-remain-fefka-rejects-resignation)