---
title: "'ഞങ്ങൾക്ക് പുതിയൊരു കൂട്ടുകാരനെ കിട്ടി'; ചെയിൻ സ്‌മോക്കേഴ്‌സിനൊപ്പം മോഹൻലാൽ, ചിത്രം വൈറൽ"
english_title: "'We got a new friend'; Mohanlal with Chain Smokers, film goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355346/we-got-a-new-friend-mohanlal-with-chain-smokers-film-goes-viral"
published_at: "2026-04-25T12:29:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec6665d4798_Mohanlal_with_Chain_Smokers.jpg"
keywords: []
---

# 'ഞങ്ങൾക്ക് പുതിയൊരു കൂട്ടുകാരനെ കിട്ടി'; ചെയിൻ സ്‌മോക്കേഴ്‌സിനൊപ്പം മോഹൻലാൽ, ചിത്രം വൈറൽ

> **Lead Summary:** മലയാളികളുടെ പ്രിയനടൻ മോഹൻലാൽ ഇപ്പോൾ അമേരിക്കയിൽ വിവിധ പരിപാടികളുടെ തിരക്കിലാണ്. ഇതിനിടെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് അദ്ദേഹത്തിന്റെ പുത്തൻ ചിത്രം. ലോകപ്രശസ്ത അമേരിക്കൻ ഇഡിഎം-പോപ്പ് സംഗീത കൂട്ടായ്മയായ 'ദി ചെയിൻസ്‌മോക്കേഴ്‌സിലെ' താരങ്ങളായ അലക്സ് പാൽ, ഡ്രൂ ടാഗർട്ട് എന്നിവർക്കൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്. സംഗീതതാരങ്ങൾ തന്നെയാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ലോകപ്രശസ്തരായ ഈ കലാകാരന്മാർക്കൊപ്പം മോഹൻലാലിനെ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകർ.

## Article Content

മലയാളികളുടെ പ്രിയനടൻ മോഹൻലാൽ ഇപ്പോൾ അമേരിക്കയിൽ വിവിധ പരിപാടികളുടെ തിരക്കിലാണ്. ഇതിനിടെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് അദ്ദേഹത്തിന്റെ പുത്തൻ ചിത്രം. ലോകപ്രശസ്ത അമേരിക്കൻ ഇഡിഎം-പോപ്പ് സംഗീത കൂട്ടായ്മയായ 'ദി ചെയിൻസ്‌മോക്കേഴ്‌സിലെ' താരങ്ങളായ അലക്സ് പാൽ, ഡ്രൂ ടാഗർട്ട് എന്നിവർക്കൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്. സംഗീതതാരങ്ങൾ തന്നെയാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ലോകപ്രശസ്തരായ ഈ കലാകാരന്മാർക്കൊപ്പം മോഹൻലാലിനെ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകർ.

ഞങ്ങൾക്ക് ഒരു പുതിയ കൂട്ടുകാരനെ കിട്ടി എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. പരിപാടിക്ക് മുന്‍പാണ് മോഹന്‍ലാലുമായി ചെയിന്‍സ്മോക്കേഴ്സ് സംഗീതജ്ഞരായ അലക്സ് പാലും, ഡ്രൂ ടാഗാർറ്റും കണ്ടുമുട്ടിയത്. ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ചിത്രത്തിന് ഇതിനകം ഒരു ലക്ഷത്തില്‍ അധികം ലൈക്കും നാലായിരത്തോളം കമന്‍റുകളും ലഭിച്ചിട്ടുണ്ട്.

ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് (EDM), പോപ്പ് എന്നീ വിഭാഗങ്ങളില്‍ പേര് കേട്ട ദ് ചെയിന്‍സ്മോക്കേഴ്സ് 2014ല്‍ പുറത്തിറങ്ങിയ #Selfie എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ക്ലോസര്‍, ഡോണ്‍ഡ് ലെറ്റ് മീ ഡൗണ്‍, സംതിങ് ലൈക്ക് ദിസ് തുടങ്ങി ഹിറ്റ് പാട്ടുകളും ചെയിന്‍സ്മോക്കേഴ്സിന്‍റെ കരവിരുതുകളാണ്.

അതേസമയം, മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമ പേട്രിയറ്റ് ആണ് റിലീസിന് തയ്യാറെടുക്കുന്നത്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/355346/we-got-a-new-friend-mohanlal-with-chain-smokers-film-goes-viral)