'എത്ര വലിയ അവാർഡ് ജേതാവായാലും കർമ്മ ഫലമുണ്ട്'; സജ്‌നയ്ക്കു പിന്നാലെ ആഞ്ഞടിച്ച് ഫിറോസ് ഖാൻ

'എത്ര വലിയ അവാർഡ് ജേതാവായാലും കർമ്മ ഫലമുണ്ട്'; സജ്‌നയ്ക്കു പിന്നാലെ ആഞ്ഞടിച്ച് ഫിറോസ് ഖാൻ
Apr 25, 2026 12:18 PM | By Anusree vc

(moviemax.in) സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ ജോടികളായ ഫിറോസ് ഖാനും സജ്‌നയും വിവാഹബന്ധം വേർപ്പെടുത്തിയത് അടുത്തിടെയാണ്. എന്നാൽ, ഒരു പ്രമുഖ സിനിമാ താരം മൂലമാണ് ഇവർ വേർപിരിഞ്ഞതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് വ്യക്തമാക്കി സജ്‌ന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെ മുൻഭർത്താവ് ഫിറോസ് ഖാനും പ്രതികരണവുമായി രംഗത്തെത്തി. ആരുടെയും പേരോ വിവരങ്ങളോ പരാമർശിക്കാതെയായിരുന്നു ഫിറോസിന്റെ പ്രതികരണം. വിവാഹമോചനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്താനാണ് ഇരുവരും സോഷ്യൽ മീഡിയയിലൂടെ ശ്രമിക്കുന്നത്.

''ചിലർക്ക് ഒരു വിചാരമുണ്ട്. ഒരാൾ മിണ്ടാതിരിക്കുന്നത് ഒന്നും അറിയാത്തതുകൊണ്ടാണ്. അയാൾ മണ്ടനാണ്, പേടിത്തൊണ്ടനാണ് അല്ലെങ്കിൽ അയാളെ പെട്ടന്ന് പേടിപ്പിക്കാൻ പറ്റും എന്നൊക്കെ. നിശബ്ദരായി ഇരിക്കുന്ന മനുഷ്യർ എല്ലാം അറിയുന്നവരാണ്. പക്ഷേ അവർക്ക് തരംതാഴാൻ കഴിയില്ല. അല്ലെങ്കിൽ‌ മറ്റുള്ളവരെപ്പോലെ താഴേയ്ക്ക് പോയി സംസാരിക്കാൻ ആഗ്രഹമില്ല. എന്നു കരുതി സേഫ് സോണിലാണ് പല ഉന്നതന്മാരുമെന്ന് കരുതരുത്, എത്ര വലിയ അവാർ‌ഡ് മേടിച്ചയാളായാലും. എനിക്ക് അത്രത്തോളം പിടിപാടുണ്ട്, അല്ലെങ്കിൽ ഞാൻ വലിയൊരു സ്ഥാനത്ത് എത്തി നിൽക്കുകയാണ്‌, വലിയ അവാർഡ് മേടിച്ച് നിൽക്കുന്നയാളാണ്, അതുകൊണ്ട് ഇവനെ ഏത് രീതിയിലും തകർക്കാം, എന്ത് ഞാൻ ചെയ്താലും അതൊന്നും ഒരു വിഷ‍യവും ആവില്ല എന്ന് കരുതി ചില ക്രൂര മനോഭാവമുള്ള വ്യക്തികൾ, ഇവിടെ മനോഹരമായി ഹൈഡ് ആൻഡ് സീക്ക് കളിക്കുന്നുണ്ട്.

കുറച്ച് നാൾ മുമ്പ് വരെ എനിക്ക് കർമയിൽ വിശ്വാസമില്ലായിരുന്നു. അതിന് മുന്നേ ഒരു നാല് കൊല്ലമായി എനിക്ക് ദൈവവിശ്വാസവുമില്ല. അതും പോയി. കർമയിലുള്ള വിശ്വാസവും പോയിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ ദൈവ വിശ്വാസത്തിലേക്ക് തിരിച്ച് വരികയാണ്. അല്ലെങ്കിൽ കർമ എന്നൊന്ന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെയാണ്. സത്യം എന്നും വിജയിക്കും. എത്ര വലിയ കൊമ്പനാണെങ്കിലും ഒരിക്കൽ താഴെ വരും'', ഫിറോസ് ഖാൻ വീഡിയോയിൽ പറഞ്ഞു.

Content Highlight: Feroz Khan goes after Sajna

Next TV

Related Stories
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup






GCC News