---
title: "എൽകെ ഷോർട്ട് ഫിലിം ഫെസ്റ്റ് വെല്ലിൽ ഒഫീഷ്യൽ സെലക്ഷൻ നേടി 'എബിനും മാളവികയും' ഹൃസ്വ ചലച്ചിത്രം"
english_title: "Short film 'Ebinum Malavikayum' wins official selection at LK Short Film Festival"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355374/short-film-ebinum-malavikayum-wins-official-selection-at-lk-short-film-festival"
published_at: "2026-04-25T14:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec8217cbbd3_Short_film_Ebinum_Malavikayum_wins_official_selection_at_LK_Short_Film_Festival.jpg"
keywords: []
---

# എൽകെ ഷോർട്ട് ഫിലിം ഫെസ്റ്റ് വെല്ലിൽ ഒഫീഷ്യൽ സെലക്ഷൻ നേടി 'എബിനും മാളവികയും' ഹൃസ്വ ചലച്ചിത്രം

> **Lead Summary:** > **കൊച്ചി: [ **റിലീസിംഗിന് മുമ്പേ മികച്ച അംഗീകാരം നേടി "എബിനും മാളവികയും" എന്ന ഹൃസ്വ ചലച്ചിത്രം ശ്രദ്ധേയമാകുന്നു. ഇന്ത്യാ സ് ലീഡിംഗ് ഇൻ്റി പെൻ്റെറ്റ് ഷോർട്ട് ഫിലിം ഫെസ്റ്റവെല്ലായ എൽകെയിൽ " എബിനും മാളവികയും "ഒഫീഷ്യൽ സെലക്ഷൻ നേടി.

## Article Content

> **കൊച്ചി: [ **റിലീസിംഗിന് മുമ്പേ മികച്ച അംഗീകാരം നേടി "എബിനും മാളവികയും" എന്ന ഹൃസ്വ ചലച്ചിത്രം ശ്രദ്ധേയമാകുന്നു. ഇന്ത്യാ സ് ലീഡിംഗ് ഇൻ്റി പെൻ്റെറ്റ് ഷോർട്ട് ഫിലിം ഫെസ്റ്റവെല്ലായ എൽകെയിൽ " എബിനും മാളവികയും "ഒഫീഷ്യൽ സെലക്ഷൻ നേടി.

> 28 ന് കൊച്ചി ഗോകുലം കൺവെൻഷൻ സെൻ്ററിലാണ് അവാർഡ് പ്രഖ്യാപനം. സംവിധായകൻ കമലിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള ജ്യൂറി യാണ് വിധി നിർണയം നടത്തുക. മികച്ച ഷോർട്ട് ഫിലീമിന് ഒരു ലക്ഷം രൂപയും പുരസ്‌കാരവും ലഭിക്കും. രാജേഷ് പുത്തൻപുരയിലാണ് ഫെസ്റ്റിവെൽ ഡയരക്ടർ. ആയിരത്തി ഇരുന്നൂറിലധികം ഷോർട്ട് ഫിലിം എൻട്രികളിൽ നിന്നാണ് 50 എണ്ണം അടങ്ങുന്ന ഒഫീഷ്യൽ സെലക്ഷനിൽ "എബിനും മാളവികയും" ഹൃസ്വ ചലച്ചിത്രം ഇടം നേടിയത്.

ജീവിതത്തിലേക്ക് വഴിമാറേണ്ട പ്രണയ ബന്ധങ്ങൾ സാമൂഹിക സാഹചര്യങ്ങളാൾ മരണ വഴികൾ തെരഞ്ഞെടുത്തുന്ന വർത്തമാന യൗവ്വനത്തിന് മുന്നിൽ എബിനും മാളവികയും പുതുവഴി തീർക്കുന്നു. കോഴിക്കോട് കേന്ദ്രമായുള്ള ട്രൂവിഷൻ ഡിജിറ്റൽ മീഡിയ നെറ്റ്വർക്ക് എൽഎൽപി കമ്പനിയാണ് നെക്സ്റ്റ് ടിവിയുടെ ബാനറിൽ ഈ ഹൃസ്വ ചലച്ചിത്രം നിർമ്മിച്ചത്. നവാഗത സംവിധായകനായ വിഷ്ണു എമ്മാണ് കഥയും സംവിധാനവും നിർവ്വഹിച്ചത്.

നാദാപുരം മേഖല കേന്ദ്രീകരിച്ച് ചിത്രീകരിച്ച ഹൃസ്വ ചലച്ചിത്രത്തിൻ്റെ പോസ്റ്റർ റിലീസിംഗ് ഇകെ വിജയൻ എംഎൽഎയുടെ അധ്യക്ഷതയിൽ റവന്യൂ മന്ത്രി കെ രാജനാണ് നിർവ്വഹിച്ചത്.

അണിയറ പ്രവർത്തകർ :

അസോസിയറ്റ് ഡയറക്ടർ: ശ്രീലാൽ കെ.വി,

തിരക്കഥ: അനുരാഗ് അശോക്, വിഷ്ണു എം

ഡോപ്പ് : ഷൈജു വളയം,

അസിസ്റ്റൻ്റ് ഡോപ്പ്: സഞ്ജു,

സംഗീതം: ബ്ലെസൺ തോമസ്,

എഡിറ്റർ: അമൽജിത്ത്,

പ്രധാന അഭിനേതാക്കൾ: എബിൻ - അനുനാഥ്‌, മാളവിക - അക്ഷയ,

അഭിനേതാക്കൾ: ദിനേശൻ ചാലപ്പുറം, ബിനേഷ് എടച്ചേരി, ഷാജി തൂണേരി, പ്രസീത അരൂർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/355374/short-film-ebinum-malavikayum-wins-official-selection-at-lk-short-film-festival)