കോഴിക്കോട് ഉള്ളേരിയിൽ തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ട് ഭയന്നോടിയ വയോധികയ്ക്ക് വീണ് പരിക്കേറ്റു

കോഴിക്കോട് ഉള്ളേരിയിൽ തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ട് ഭയന്നോടിയ വയോധികയ്ക്ക് വീണ് പരിക്കേറ്റു
Apr 25, 2026 07:02 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ട് ഭയന്നോടുന്നതിനിടെ വയോധികയ്ക്ക് വീണ് പരിക്കേറ്റു. കോഴിക്കോട് ഉള്ളിയേരിയിലാണ് സംഭവം. പാമ്പിനെ കണ്ട് ഭയന്നോടിയ കിഴക്കെ പുത്തന്‍ക്കണ്ടി ചന്ദ്രിക(62) യ്ക്കാണ് വീണ് പരിക്കേറ്റത്. നിസ്സാര പരിക്കേറ്റ ചന്ദ്രികയെ ഉടന്‍ ഉള്ളിയേരിയിലെ സാമൂഹികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ തെരുവത്ത് കടവ് മാതാംതോടിന് സമീപം താമസിക്കുന്ന പുതിയോട്ടില്‍ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ വലിയ പെരുമ്പാമ്പിനെ കണ്ടത്. പെട്ടെന്ന് പാമ്പിനെ കണ്ടപ്പോള്‍ എല്ലാവരും പരിഭ്രാന്തരായിപ്പോവുകയായിരുന്നു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ സര്‍പ്പ വളണ്ടിയര്‍മാരായ ഒടി അലി, ആസിഫ് മൂരികുത്തി എന്നിവര്‍ സ്ഥലത്തെത്തുകയും പെരുമ്പാമ്പിനെ പിടികൂടുകയും ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിടികൂടിയ പെരുമ്പാമ്പിനെ ഉള്‍വനത്തില്‍ തുറന്നു വിടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് പാമ്പ് ശല്യം രൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

An elderly woman fell and injured herself after seeing a python while working on a job in Ulleri, Kozhikode.

Next TV

Related Stories
പുല്‍പ്പള്ളിയില്‍ കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ചു, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

Apr 25, 2026 08:54 PM

പുല്‍പ്പള്ളിയില്‍ കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ചു, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

പുല്‍പ്പള്ളിയില്‍ കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ചു, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍...

Read More >>
എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

Apr 25, 2026 08:50 PM

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം, പാലത്തിലൂടെയുള്ള ഗതാഗതം...

Read More >>
'കൂത്തുപറമ്പ് സ്‌ട്രോങ് റൂമിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതില്‍ ദുരൂഹത'; പരാതിയുമായി യുഡിഎഫ് സ്ഥാനാർഥി

Apr 25, 2026 08:11 PM

'കൂത്തുപറമ്പ് സ്‌ട്രോങ് റൂമിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതില്‍ ദുരൂഹത'; പരാതിയുമായി യുഡിഎഫ് സ്ഥാനാർഥി

കൂത്തുപറമ്പ് സ്‌ട്രോങ് റൂമിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതില്‍ ദുരൂഹത, പരാതിയുമായി യുഡിഎഫ്...

Read More >>
വടകരയ്ക്കടുത്ത് ചാനിയം കടവിലെ ലീഗ് പ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്ന് പേർ വടകര പോലീസിൽ കീഴടങ്ങി

Apr 25, 2026 07:13 PM

വടകരയ്ക്കടുത്ത് ചാനിയം കടവിലെ ലീഗ് പ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്ന് പേർ വടകര പോലീസിൽ കീഴടങ്ങി

വടകരയ്ക്കടുത്ത് ചാനിയം കടവിലെ ലീഗ് പ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്ന് പേർ വടകര പോലീസിൽ...

Read More >>
ചൂട് അസഹനീയം; ജനങ്ങൾ 'സെൽഫ് ലോക്ക്ഡൗണിലേക്ക്' മാറണമെന്ന് റവന്യൂ മന്ത്രി

Apr 25, 2026 05:29 PM

ചൂട് അസഹനീയം; ജനങ്ങൾ 'സെൽഫ് ലോക്ക്ഡൗണിലേക്ക്' മാറണമെന്ന് റവന്യൂ മന്ത്രി

ജനങ്ങൾ 'സെൽഫ് ലോക്ക്ഡൗണിലേക്ക്' മാറണമെന്ന് റവന്യൂ...

Read More >>
Top Stories

News Roundup