കൊച്ചി: (truevisionnews.com) എറണാകുളം പിറവത്ത് എംഡിഎംഎയുമായി യുവതി പിടിയിൽ. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ജാർഖണ്ഡ് സ്വദേശിനി മഹ്തോ മുണ്ട ദശ്മി നാഗ് (23) ആണ് അറസ്റ്റിലായത്. ചെട്ടിക്കണ്ടം ഭാഗത്ത് വിൽപ്പനയ്ക്കായി എത്തിച്ച 9.11 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
യുവാക്കൾക്കും കോളേജ് വിദ്യാർഥികൾക്കും വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. 5 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പിറവം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിജയരശ്മി വിയുടെ നേതൃത്വത്തിലാണ് എംഡിഎംഎ പിടികൂടിയത്.
എക്സൈസ് ഇൻസ്‌പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ അരുൺ കെ കെ, റോബി കെ എം, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ജയദേവൻ എ കെ, അനിൽ കുമാർ എം എൻ, സിവിൽ എക്സൈസ് ഓഫീസർ നന്ദു എം എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ടിനു ജോർജ്, സൗമ്യ ടി കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനീഷ് കുമാർ വി സി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉൾപ്പെടുന്നു.
Targeting college students; Woman arrested with MDMA in Piravath
































