എറണാകുളത്തെ യുവാവിന്റെ മരണം: ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് പിടിയിൽ

എറണാകുളത്തെ യുവാവിന്റെ മരണം: ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് പിടിയിൽ
Apr 20, 2026 01:09 PM | By Krishnapriya S R

എറണാകുളം: (truevisionnews.com) പച്ചാളത്ത് സുഹൃത്തിന്റെ വീട്ടിൽ വെച്ച് യുവാവ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. പച്ചാളം സ്വദേശി ആൽ ജൂഡ് (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തായ സിനോഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ രാത്രി സിനോഷിന്റെ വീട്ടിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രകോപിതനായ സിനോഷ് അടുക്കളയിൽ ഉപയോഗിക്കുന്ന ഫ്രൈയിങ് പാൻ എടുത്ത് ആൽ ജൂഡിന്റെ തലയ്ക്ക് ക്രൂരമായി അടിക്കുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.

കൃത്യം നടന്ന സമയത്ത് ഇവർക്കൊപ്പം മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നതായാണ് പോലീസിന്റെ പുതിയ നിഗമനം. ഇയാളെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനുമുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

സിനോഷ് പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും, കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണവും മൂന്നാമന്റെ പങ്കും വ്യക്തമാകേണ്ടതുണ്ട്. നിലവിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് സംഘവും സ്ഥലത്തെത്തുമെന്നാണ് സൂചന.

Friend taken into custody in connection with young man's death after being hit in the head

Next TV

Related Stories
‘മാപ്പ് പറയണം ....; ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ എം.എൽ.എയായ ആളല്ല കെ.രാജൻ’: വിമർശിച്ച് എഐവൈഎഫ്

Apr 20, 2026 02:44 PM

‘മാപ്പ് പറയണം ....; ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ എം.എൽ.എയായ ആളല്ല കെ.രാജൻ’: വിമർശിച്ച് എഐവൈഎഫ്

ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ എം.എൽ.എയായ ആളല്ല കെ.രാജൻ, വിമർശിച്ച്...

Read More >>
കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവം; 'സുരക്ഷ പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണം';  അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്

Apr 20, 2026 02:37 PM

കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവം; 'സുരക്ഷ പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണം'; അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്

കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവം;അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച്...

Read More >>
Top Stories