---
title: "ബോളിവുഡ് താരപുത്രൻ, പക്ഷേ ജോലി ചെയ്യുന്നത് 4500 രൂപയ്ക്ക്! സിനിമയോട് താല്പര്യമില്ല, ആരവിന്റെ വഴി വേറെ; മകനെക്കുറിച്ച് അഭിമാനത്തോടെ അക്ഷയ് കുമാർ"
english_title: "Akshay Kumar is proud of his son"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354251/akshay-kumar-is-proud-of-his-son"
published_at: "2026-04-19T17:14:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4c082cbfcb_Akshay_Kumar_is_proud_of_his_son.jpg"
keywords: []
---

# ബോളിവുഡ് താരപുത്രൻ, പക്ഷേ ജോലി ചെയ്യുന്നത് 4500 രൂപയ്ക്ക്! സിനിമയോട് താല്പര്യമില്ല, ആരവിന്റെ വഴി വേറെ; മകനെക്കുറിച്ച് അഭിമാനത്തോടെ അക്ഷയ് കുമാർ

> **Lead Summary:** രണ്ട് പതിറ്റാണ്ടിലേറെയായി ബോളിവുഡിലെ മിന്നുംതാരമാണ് അക്ഷയ് കുമാർ. ഭാര്യ ട്വിങ്കിൾ ഖന്നയും മുൻപ് സിനിമാരംഗത്ത് സജീവമായിരുന്നു. മാതാപിതാക്കൾ ഇരുവരും സിനിമയിൽ തിളങ്ങിയവരാണെങ്കിലും മകൻ ആരവിന് വെള്ളിത്തിരയോട് ഒട്ടും താല്പര്യമില്ലെന്നാണ് അക്ഷയ് കുമാർ പറയുന്നത്. സിനിമയ്ക്ക് പകരം ഫാഷൻ ലോകത്തോടാണ് മകന് പ്രിയമെന്നും താരം വ്യക്തമാക്കി.

## Article Content

രണ്ട് പതിറ്റാണ്ടിലേറെയായി ബോളിവുഡിലെ മിന്നുംതാരമാണ് അക്ഷയ് കുമാർ. ഭാര്യ ട്വിങ്കിൾ ഖന്നയും മുൻപ് സിനിമാരംഗത്ത് സജീവമായിരുന്നു. മാതാപിതാക്കൾ ഇരുവരും സിനിമയിൽ തിളങ്ങിയവരാണെങ്കിലും മകൻ ആരവിന് വെള്ളിത്തിരയോട് ഒട്ടും താല്പര്യമില്ലെന്നാണ് അക്ഷയ് കുമാർ പറയുന്നത്. സിനിമയ്ക്ക് പകരം ഫാഷൻ ലോകത്തോടാണ് മകന് പ്രിയമെന്നും താരം വ്യക്തമാക്കി.

> ശുഭങ്കർ മിശ്രയോടൊപ്പമുള്ള ഒരു പോഡ്‌കാസ്റ്റിൽ ആയിരുന്നു അക്ഷയ് കുമാർ മകനെ കുറിച്ച് വാചാലനായത്. ജോലി ചെയ്യാൻ ഇഷ്ടമുള്ളൊരാളാണ് ആരവ് എന്നും എന്നാൽ സിനിമകളിൽ ചേരാൻ താൽപ്പര്യമില്ലെന്നും ഭാവിയിലും അതിനുള്ള സാധ്യതയില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു. "അവൻ ഇന്നും 4500 രൂപയ്ക്ക് ജോലി ചെയ്യുന്നുണ്ട്. അതൊരു നല്ലകാര്യമാണ്. അതിന്റെ ഭാ​ഗമായി പല ​ഗ്രാമങ്ങളിലേക്കും അവൻ യാത്ര ചെയ്യാറുണ്ട്. അവിടെ നിന്നും ഏറെ വ്യത്യസ്തമായ ഫാഷനുകൾ പഠിക്കും. അവനോട് ഒന്ന് മാത്രമെ ഞാൻ പറഞ്ഞിട്ടുള്ളൂ. ആരെയും ഉപ്രദവിക്കരുത്. നമ്മൾ ആർക്കും ഉപദ്രവമാകരുതെന്ന്", എന്നും അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.

2002ൽ ആയിരുന്നു ആരവിന്റെ ജനനം. അക്ഷയ് കുമാറിൻ്റെയും ട്വിങ്കിൾ ഖന്നയുടെയും ആദ്യ കുട്ടിയാണ് ആരവ്. 15-ാം വയസ്സിൽ ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോയ ആരവ്, ഇപ്പോൾ ലണ്ടനിലെ ഒരു സർവകലാശാലയിൽ പഠിക്കുകയാണ്. 2012ൽ ആണ് സഹോദരി നിതാര ജനിക്കുന്നത്. പലപ്പോഴും ട്വിങ്കിളിൻ്റെ സോഷ്യൽ മീഡിയയിൽ നിതാര ഇടംപിടിക്കുമ്പോൾ, ആരവ് ഒരു താഴ്ന്ന പ്രൊഫൈൽ നിലനിർത്താൻ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/354251/akshay-kumar-is-proud-of-his-son)