'ദൈവതുല്യരായ മമ്മൂക്കയ്ക്കും പിഷാരടിക്കും നന്ദി; ആ അഭിനന്ദനങ്ങളിലാണ് ഞാൻ എന്റെ വേദനകൾ മറന്നതെന്ന് കണ്ണൻ സാഗര്‍

'ദൈവതുല്യരായ മമ്മൂക്കയ്ക്കും പിഷാരടിക്കും നന്ദി; ആ അഭിനന്ദനങ്ങളിലാണ് ഞാൻ എന്റെ വേദനകൾ മറന്നതെന്ന് കണ്ണൻ സാഗര്‍
Apr 20, 2026 01:48 PM | By Anusree vc

(moviemax.in) ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരുന്ന നടൻ കണ്ണൻ സാഗർ തനിക്ക് പിന്തുണ നൽകിയവർക്ക് നന്ദി പറഞ്ഞ് രംഗത്തെത്തി. തന്റെ ബൈപാസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഡോക്ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും അദ്ദേഹം നന്ദി അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം താൻ അഭിനയിച്ച 'ആട് 3', 'വാഴ 2' എന്നീ സിനിമകൾ ഡോക്ടർമാരും സ്റ്റാഫുകളും കാണുകയും തന്നെ അഭിനന്ദിക്കുകയും ചെയ്തത് വലിയൊരു ആശ്വാസമായെന്ന് താരം പറഞ്ഞു.

ബുദ്ധിമുട്ടേറിയ ഘട്ടത്തിൽ തന്നെ സാമ്പത്തികമായി സഹായിച്ച രമേഷ് പിഷാരടിയോടും, ഓസ്‌ട്രേലിയയിലിരുന്ന് ചികിത്സയുടെ ഓരോ ഘട്ടത്തിലും കൂടെനിന്ന് ധൈര്യം പകരുകയും മമ്മൂട്ടി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത പി.ആർ.ഒ റോബർട്ട് ജിൻസിനോടും അദ്ദേഹം കടപ്പാട് രേഖപ്പെടുത്തി. എല്ലാത്തിനുമുപരി ദൈവതുല്യനായ മമ്മൂക്കയോട് ഒരായിരം നന്ദിയുണ്ടെന്നും കണ്ണൻ സാഗർ വൈകാരികമായി കുറിച്ചു.

കണ്ണൻ സാഗറിന്റെ കുറിപ്പ്

ആലുവ ചുണങ്ങൻവേലിയിലുള്ള ‘രാജഗിരി ഹോസ്‍പിറ്റലിലെ’ കാർഡിയോളജി തോറാസിസിക് സർജറി ഔട്ട്‌ പേഷ്യന്റ് ഡിപ്പാർട്മെന്റ് ടീമാണ് ജീവിതം നീട്ടിതരാൻ പ്രേയ്ന്നിച്ച ദൈവതുല്യരായ ഡോക്ടേഴ്‌സും ചില മാലാഖമാരുമാണ് ചിത്രത്തിൽ,

ഇത്രയും വലിയ ഒരു ഓപ്പറേഷൻന്റെ ഞെട്ടലിൽ ഞാൻ ആകെതളർന്നപ്പോൾ ആത്മവിശ്വാസവും ധൈര്യവും നൽകി സർജറി വിജയകരമായി പൂർത്തിയാക്കി ഞാൻ ഡിസ്ചാർജ് ആയി പോകുന്ന ദിവസം എല്ലാവരും അടുത്തെത്തി എനിക്ക് വേണ്ട മുന്നോട്ടുള്ള ചികിത്സാ നിർദ്ദേശങ്ങൾ നൽകി ഇടക്ക് ചെക്കപ്പിനായി എതണമെന്നും അറിയിച്ചു , വേദനയുടെ ആ വലിയലോകത്തു ഞാൻ മുറിവുകളിലെ ഈർഷതനിറഞ്ഞ വലിച്ചിലുകൾക്കിടയിൽ അമരുമ്പോഴും നേരമെന്നോ സമയമെന്നോ നോക്കാതെ ഓടി അരികിലെത്തും തമാശക്കാർക്ക് ഇത്രവേദനയെന്തിനാ ഞങ്ങളൊക്കെയില്ലേ ഇവിടെ എന്നുപറഞ്ഞു ഈ ഡിപ്പാർട്ടുമെന്റിലെ ഓരോരുത്തരും നമുക്കായി അത്രസംരക്ഷണമാണ് നൽകുന്നത്,

ആട് 3യും,വാഴ 2 എന്ന സിനിമയും ഡോക്ടർസ്ഉൾപ്പെടെ മിഖ്യസ്റ്റാഫുകളും കാണുകയും അഭിനന്ദനങ്ങളും തുടരെ നല്ലവേഷങ്ങൾ കിട്ടട്ടെയെന്നു ആശംസിച്ചു എന്റെ വേദനകൾ ഒരു പരിധിവരെ മറന്നതും ഈ അഭിനന്ദനങ്ങളിൽ ആയിരുന്നു, സത്യത്തിൽ ചിത്രം എനിക്ക് ഇപ്പോഴും കാണാൻ കഴിഞ്ഞിട്ടില്ല. ..

മറ്റ് സ്റ്റാഫുകൾക്കും, ഇടക്ക് അന്വേഷണം നടത്തി ഓടിവരുകയും രക്തം തന്നു സഹായിക്കാൻ സഹകരിക്കാൻ രക്തദാധാക്കളെ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന സോദരൻ സാജു കൊടിയൻ, ആശുപത്രിയിൽ ചെന്ന നാളുമുതൽ സഹായിക്കാനും കൂടെ ഒരു ചേട്ടനെപോലെ ഓടിനടന്നു സമയമുള്ളപ്പോൾ വേണ്ട നിർദ്ദേശങ്ങളും നൽകിയ ഗുരുതുല്യൻ പ്രിയ K. S. പ്രസാദ് ചേട്ടൻ, സാമ്പത്തിക സഹായങ്ങളിലൂടെയും ഇടതടവില്ലാതെ അസുഖവിവരങ്ങൾ തിരക്കികൊണ്ടിരുന്ന പ്രിയ സഹപ്രവർത്തകർ സുഹൃത്തുക്കൾ, രാജഗിരി ആശുപത്രിയിലെ മാനേജ് മെന്റിനും CVTS ഡിപ്പാർട്ടുമെന്റിനോടും എന്റെ സാമ്പത്തിക ഭദ്രതയും നിസംഘതയും കേട്ടറിഞ്ഞു സഹായിക്കാൻ മനസുകാട്ടിയ പ്രിയ സോദരൻ രമേഷ് പിഷാരടിക്കും MAA സംഘടനാ പ്രവർത്തകർക്കും അതിലൊക്കെ ഉപരി അങ്ങ്ഓസ്ട്രേലിയ എന്ന രാജ്യത്തിരുന്നു മമ്മൂക്കാ ഫൗണ്ടേഷൻ ചുക്കാൻ പിടിച്ച് സമയാസമയം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും പേടിക്കണ്ടാ കൂടെയുണ്ട് എന്നു ധൈര്യവും നൽകികൊണ്ടിരുന്ന റോബർട്ട്‌ ജിൻസ് (PRO Mammookka faundetion) അവറുകൾക്കും, എന്റെ ദൈവതുല്യനായ മഹാനടൻ മമ്മൂക്കായിക്കും ഒരായിരം നന്ദി.



Kannan Sagar said that I forgot my pains in those compliments

Next TV

Related Stories
ആഗ്രഹം പോലെ ഗുരുവായൂരിൽ വെച്ച് വിവാഹം; പ്രണയസാഫല്യത്തിൽ ഗ്ലാമി ഗംഗയും വിഷ്ണുവും

Apr 20, 2026 01:33 PM

ആഗ്രഹം പോലെ ഗുരുവായൂരിൽ വെച്ച് വിവാഹം; പ്രണയസാഫല്യത്തിൽ ഗ്ലാമി ഗംഗയും വിഷ്ണുവും

ആഗ്രഹം പോലെ ഗുരുവായൂരിൽ വെച്ച് വിവാഹം; പ്രണയസാഫല്യത്തിൽ ഗ്ലാമി ഗംഗയും...

Read More >>
'നട്ടെല്ല് സർജറിയാണ്, വേറെ വഴിയില്ല'; ആ കമന്റ് തൊപ്പിയുടെ കണ്ണ് തുറപ്പിച്ചു, നേരെ ആശുപത്രിയിലേക്ക്; കയ്യടിച്ച് സോഷ്യൽ മീഡിയ

Apr 20, 2026 09:40 AM

'നട്ടെല്ല് സർജറിയാണ്, വേറെ വഴിയില്ല'; ആ കമന്റ് തൊപ്പിയുടെ കണ്ണ് തുറപ്പിച്ചു, നേരെ ആശുപത്രിയിലേക്ക്; കയ്യടിച്ച് സോഷ്യൽ മീഡിയ

ആ കമന്റ് തൊപ്പിയുടെ കണ്ണ് തുറപ്പിച്ചു, നേരെ ആശുപത്രിയിലേക്ക്; കയ്യടിച്ച് സോഷ്യൽ...

Read More >>
'ദൃശ്യം 3-ക്ക് പുതിയ എഴുത്തുകാരില്ല;ആരാധകർ അയച്ചുനൽകുന്ന സ്‌ക്രിപ്റ്റുകൾ വായിക്കാതെ തന്നെ ഡിലീറ്റ് ചെയ്യും';ജീത്തു ജോസഫ്

Apr 19, 2026 03:04 PM

'ദൃശ്യം 3-ക്ക് പുതിയ എഴുത്തുകാരില്ല;ആരാധകർ അയച്ചുനൽകുന്ന സ്‌ക്രിപ്റ്റുകൾ വായിക്കാതെ തന്നെ ഡിലീറ്റ് ചെയ്യും';ജീത്തു ജോസഫ്

'ദൃശ്യം 3-ക്ക് പുതിയ എഴുത്തുകാരില്ല;ആരാധകർ അയച്ചുനൽകുന്ന സ്‌ക്രിപ്റ്റുകൾ വായിക്കാതെ തന്നെ ഡിലീറ്റ് ചെയ്യും';ജീത്തു...

Read More >>
Top Stories










News Roundup