---
title: "ആഗ്രഹം പോലെ ഗുരുവായൂരിൽ വെച്ച് വിവാഹം; പ്രണയസാഫല്യത്തിൽ ഗ്ലാമി ഗംഗയും വിഷ്ണുവും"
english_title: "Wedding in Guruvayur as per wish; Glammy Ganga and Vishnu in love success"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354394/wedding-in-guruvayur-as-per-wish-glammy-ganga-and-vishnu-in-love-success"
published_at: "2026-04-20T13:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5de30ad9f9_Glammy_Ganga_and_Vishnu_in_love_success.jpg"
keywords: []
---

# ആഗ്രഹം പോലെ ഗുരുവായൂരിൽ വെച്ച് വിവാഹം; പ്രണയസാഫല്യത്തിൽ ഗ്ലാമി ഗംഗയും വിഷ്ണുവും

> **Lead Summary:** ബ്യൂട്ടി വ്ലോഗറായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ശ്രദ്ധേയയായ ഗ്ലാമി ഗംഗ വിവാഹിതയായി. ഫ്രീലാൻസ് എഡിറ്ററായ വിഷ്ണുവാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

## Article Content

ബ്യൂട്ടി വ്ലോഗറായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ശ്രദ്ധേയയായ ഗ്ലാമി ഗംഗ വിവാഹിതയായി. ഫ്രീലാൻസ് എഡിറ്ററായ വിഷ്ണുവാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

തിരുവനന്തപുരം സ്വദേശികളായ ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. തന്റെ വലിയ ആഗ്രഹമായിരുന്ന ഗുരുവായൂരപ്പന്റെ സന്നിധിയിൽ വെച്ച് തന്നെ വിവാഹിതയാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. വിവാഹ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

കാര്‍ത്തിക് സൂര്യ, ഭാര്യ വര്‍ഷ, ശരണ്യ തുടങ്ങി യൂട്യൂബ് ലോകത്തെ ഗ്ലാമിയുടെ അടുത്ത സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം ​ഗ്ലാമി ​ഗം​ഗ അറിയിച്ചത്. പിന്നാലെ വരൻ ആരാണെന്നും ​ഗം​ഗ വെളിപ്പെടുത്തി.

> തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് വിഷ്ണു. അപ്പു എന്നാണ് എല്ലാവരും വിളിക്കുന്നത്, ആദ്യം കണ്ടപ്പോൾ മുതല്‍ അപ്പുച്ചേട്ടാ എന്നാണ് താൻ വിളിച്ചിരുന്നതെന്നും, പിന്നെ ടാ പോടാ എന്ന ലൈനിലായെന്നും ഗംഗ പറഞ്ഞിരുന്നു. "എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ആളാണ്, എന്നെ മനസിലാക്കുന്ന ആളാണ് എന്നൊക്കെയുള്ള നിലയില്‍ ഗംഗയെ വിവാഹം ചെയ്യുന്നതില്‍ വളരെയധികം സന്തോഷവും എക്‌സൈറ്റ്‌മെന്റുമുണ്ട്. അപ്പുവിനെ മനസിലാക്കാന്‍ വളരെ പ്രയാസമാണ്. പക്ഷേ അത് അപ്പുവിന്റെ ക്വാളിറ്റിയുമാണ്. ഞാനെന്തെങ്കിലും പറഞ്ഞാലും ജഡ്ജ് ചെയ്യാത്ത ആളാണ്. എനിക്ക് അപ്പു വളരെ സുരക്ഷിതമായ ഒരാളായി തോന്നി. അപ്പു ഒരു ആഷ് പോഷ് അംബാനി ലൈഫ് ആഗ്രഹിക്കുന്ന ആളല്ല. ഏത് സാഹചര്യത്തിലും ജീവിക്കാന്‍ തയ്യാറാവുന്ന ആളാണ്. എനിക്ക് എന്നെ പോലെ ഒരാളായിട്ടാണ് അപ്പുവിനെ തോന്നിയത്. അതുകൊണ്ട് തന്നെ പെട്ടന്ന് കണക്ടായി", എന്നും ​ഗ്ലാമി ​ഗം​ഗ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/354394/wedding-in-guruvayur-as-per-wish-glammy-ganga-and-vishnu-in-love-success)