കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവം; 'സുരക്ഷ പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണം'; അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്

കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവം; 'സുരക്ഷ പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണം';  അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്
Apr 20, 2026 02:37 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/)  പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂം തുറന്ന സംഭവത്തിൽ വൻ അട്ടിമറി നടന്നിട്ടുണ്ടെന്ന് ആവർത്തിച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളായ എംകെ രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ തുടങ്ങിയ നേതാക്കൾ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.

സ്ട്രോങ്ങ് റൂമിന് സമീപം ഒരു സ്പെയർ റൂം ഇത് അടയ്ക്കണം. സുരക്ഷ പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, സ്ട്രോങ്ങ് റൂമിന് സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസർ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയ പറഞ്ഞു.

രാവിലെ എട്ടു മണിക്കാണ് വിളിച്ച് അറിയിച്ചത്. 9 മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. താൻ എത്തുമ്പോഴേക്കും റൂം തുറക്കാനുള്ള നടപടി കഴിഞ്ഞിരുന്നുവെന്നും ഏജൻ്റിൻ്റെ സാനിധ്യത്തിലായിരുന്നു തുറന്നതെന്നും ഫാത്തിമ്മ തഹ്ലിയ പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ 7 മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നതായാണ് പരാതി. എന്നാൽ തുറന്നത് സ്ട്രോങ്ങ് റൂം അല്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പോളിങ്ങുമായി ബന്ധപ്പെട്ട മറ്റു സാമഗ്രികൾ സൂക്ഷിച്ചിരുന്ന റൂം ആണ് തുറന്നതെന്നും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മെറ്റീരിയൽസ് റൂം തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് തുറന്നത്. ആശയക്കുഴപ്പം മൂലമാകാം നേതാക്കൾ പരാതി ഉന്നയിച്ചതെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

Kozhikode strong room opening incident; UDF reiterates suspicion of sabotage

Next TV

Related Stories
പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ; അമ്മയുടെ സുഹൃത്ത് പിടിയിൽ, ഒത്താശ ചെയ്ത അമ്മ ഒളിവിൽ

Apr 20, 2026 04:01 PM

പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ; അമ്മയുടെ സുഹൃത്ത് പിടിയിൽ, ഒത്താശ ചെയ്ത അമ്മ ഒളിവിൽ

പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ; അമ്മയുടെ സുഹൃത്ത്...

Read More >>
മലപ്പുറത്ത് കളിക്കുന്നതിനിടെ കോണിപ്പടിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Apr 20, 2026 03:55 PM

മലപ്പുറത്ത് കളിക്കുന്നതിനിടെ കോണിപ്പടിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

മലപ്പുറത്ത് കളിക്കുന്നതിനിടെ കോണിപ്പടിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു...

Read More >>
‘മാപ്പ് പറയണം ....; ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ എം.എൽ.എയായ ആളല്ല കെ.രാജൻ’: വിമർശിച്ച് എഐവൈഎഫ്

Apr 20, 2026 02:44 PM

‘മാപ്പ് പറയണം ....; ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ എം.എൽ.എയായ ആളല്ല കെ.രാജൻ’: വിമർശിച്ച് എഐവൈഎഫ്

ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ എം.എൽ.എയായ ആളല്ല കെ.രാജൻ, വിമർശിച്ച്...

Read More >>
Top Stories

News Roundup