---
title: "'ആ അടി ഞാൻ ചോദിച്ചു വാങ്ങിയതാണ്'; സേതുരാമയ്യർ സിബിഐയിലെ ഐക്കോണിക് സീനിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സായ്കുമാർ"
english_title: "Saikumar reveals the secret behind the iconic scene in CBI"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354416/saikumar-reveals-the-secret-behind-the-iconic-scene-in-cbi"
published_at: "2026-04-20T14:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5ed146aa61_15.jpg"
keywords: []
---

# 'ആ അടി ഞാൻ ചോദിച്ചു വാങ്ങിയതാണ്'; സേതുരാമയ്യർ സിബിഐയിലെ ഐക്കോണിക് സീനിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സായ്കുമാർ

> **Lead Summary:** **[**മലയാള സിനിമയിലെ എക്കാലത്തെയും മാസ്സ് ഡയലോഗുകളിൽ ഒന്നായ 'സാമി ഒന്ന് നിന്നേ, അങ്ങനങ്ങ് പോയാലോ' എന്ന രംഗത്തിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി നടൻ സായ്കുമാർ.

## Article Content

**[**മലയാള സിനിമയിലെ എക്കാലത്തെയും മാസ്സ് ഡയലോഗുകളിൽ ഒന്നായ 'സാമി ഒന്ന് നിന്നേ, അങ്ങനങ്ങ് പോയാലോ' എന്ന രംഗത്തിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി നടൻ സായ്കുമാർ.

സേതുരാമയ്യർ സിബിഐ എന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ മമ്മൂട്ടി സായ്കുമാറിന്റെ ചെകിട്ടത്ത് അടിക്കുന്ന ആ ഐക്കോണിക് സീൻ യഥാർത്ഥത്തിൽ തിരക്കഥയിൽ ഉണ്ടായിരുന്നില്ലെന്നാണ് താരം വ്യക്തമാക്കിയത്.

തന്റെ പുതിയ ചിത്രമായ 'മധുവിധു'വിന്റെ പ്രൊമോഷനിടെ നൽകിയ അഭിമുഖത്തിലാണ് വർഷങ്ങൾക്ക് ശേഷമുള്ള ഈ വെളിപ്പെടുത്തൽ. സേതുരാമയ്യർ ആരെയും തല്ലാറില്ലെന്ന മമ്മൂട്ടിയുടെയും സംവിധായകൻ മധുവിന്റെയും നിലപാടിനെ മറികടന്ന് സായ്കുമാർ ചോദിച്ചു വാങ്ങിയതായിരുന്നു ആ പ്രഹരം.

> "സേതുരാമയ്യർ അടിക്കില്ലെന്ന് മമ്മൂക്ക തീർത്തു പറഞ്ഞെങ്കിലും ഒരടി വേണമെന്ന് ഞാൻ നിർബന്ധം പിടിച്ചു. ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും അവർ ആ സീൻ എടുത്തു. വേണ്ടാന്നുണ്ടെങ്കിൽ എഡിറ്റിംഗിൽ കളഞ്ഞോളൂ എന്നായിരുന്നു ഞാൻ പറഞ്ഞത്," സായ്കുമാർ ഓർക്കുന്നു.

എന്നാൽ തിയേറ്ററിൽ ഈ രംഗത്തിന് ലഭിച്ച വമ്പൻ കയ്യടി എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇന്ന് സോഷ്യൽ മീഡിയ ട്രോളുകളിലും മറ്റും ഈ ഡയലോഗും സീനും തരംഗമായി തുടരുമ്പോൾ, അന്ന് താൻ നിർബന്ധം പിടിച്ചു വാങ്ങിയ ആ അടി വെറുതെയായില്ലെന്ന സന്തോഷത്തിലാണ് സായ്കുമാർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/354416/saikumar-reveals-the-secret-behind-the-iconic-scene-in-cbi)