വിജയ്-സംഗീത വിവാഹമോചന കേസ്: ജൂൺ 15-ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം

വിജയ്-സംഗീത വിവാഹമോചന കേസ്: ജൂൺ 15-ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം
2026-04-20T14:52:00 | By Krishnapriya S R

(moviemax.in) തമിഴ് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയിയും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചന കേസിൽ ജൂൺ 15-ന് ചെങ്കൽപ്പെട്ട് കുടുംബ കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം.

വിജയിക്കെതിരെ സംഗീത നൽകിയ വിവാഹമോചന ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. 1999-ൽ വിവാഹിതരായ ഇരുവരും തമ്മിലുള്ള ദാമ്പത്യ ബന്ധത്തിൽ വിള്ളലേറ്റതായും 2021 മുതൽ വിജയ് മറ്റൊരു നടിയുമായി പുലർത്തുന്ന ബന്ധമാണ് തകർച്ചയ്ക്ക് കാരണമെന്നും ഹർജിയിൽ ആരോപിക്കുന്നു.

നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും ഇത് തനിക്ക് കടുത്ത മാനസിക വിഷമവും പീഡനവുമാണ് സമ്മാനിച്ചതെന്നും സംഗീത കോടതിയെ അറിയിച്ചു.

മക്കളുടെ ഭാവി പരിഗണിച്ചും വൈകാരിക പ്രശ്നങ്ങൾ ഒഴിവാക്കാനുമാണ് നിയമനടപടികൾക്ക് ഇത്രയും കാലം കാത്തിരുന്നതെന്ന് സംഗീത വ്യക്തമാക്കുന്നു. വിജയ് തന്നെ വൈകാരികമായും ശാരീരികമായും അവഗണിച്ചതായും ആരോപിക്കപ്പെടുന്ന നടിയുമൊത്തുള്ള വിദേശ യാത്രകളുടെ ചിത്രങ്ങൾ പുറത്തുവന്നത് തനിക്കും കുട്ടികൾക്കും വലിയ നാണക്കേടുണ്ടാക്കിയെന്നും ഹർജിയിൽ പറയുന്നുണ്ട്.

വിവാഹമോചനത്തിന് പുറമെ, നിലവിൽ താമസിക്കുന്ന നീലാങ്കരയിലെ വീട്ടിൽ തുടർന്ന് താമസിക്കാനുള്ള അനുവാദവും വിജയിയുടെ വരുമാനത്തിന് അനുസരിച്ചുള്ള ജീവനാംശവും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രമുഖ വ്യക്തികൾ ഉൾപ്പെട്ട വിഷയമായതിനാൽ കോടതി നടപടികൾ രഹസ്യമായി വെക്കണമെന്നും മാധ്യമ കവറേജ് നിയന്ത്രിക്കണമെന്നും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Vijay-Sangeetha divorce case

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup