---
title: "'ദൃശ്യം 3-ക്ക് പുതിയ എഴുത്തുകാരില്ല;ആരാധകർ അയച്ചുനൽകുന്ന സ്‌ക്രിപ്റ്റുകൾ വായിക്കാതെ തന്നെ ഡിലീറ്റ് ചെയ്യും';ജീത്തു ജോസഫ്"
english_title: "'There are no new writers for Drishyam 3; scripts sent by fans will be deleted without reading them'; Jeethu Joseph"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354220/there-are-no-new-writers-for-drishyam-3-scripts-sent-by-fans-will-be-deleted-without-reading-them-jeethu-joseph"
published_at: "2026-04-19T15:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4a1feed256_wetgrf.jpg"
keywords: []
---

# 'ദൃശ്യം 3-ക്ക് പുതിയ എഴുത്തുകാരില്ല;ആരാധകർ അയച്ചുനൽകുന്ന സ്‌ക്രിപ്റ്റുകൾ വായിക്കാതെ തന്നെ ഡിലീറ്റ് ചെയ്യും';ജീത്തു ജോസഫ്

> **Lead Summary:** **[** ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ദൃശ്യം 3' ആണ് മലയാള സിനിമയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാത്തിരിപ്പുള്ള ചിത്രം. ഏപ്രിൽ 2-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് മെയ് 21-ലേക്ക് മാറ്റിയിരിക്കുകയാണ്. മോഹൻലാലിന്റെ ജന്മദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് എന്നത് ആരാധകർക്ക് ഇരട്ടി മധുരമാണ്. രണ്ടാം ഭാഗം ഒടിടിയിൽ റിലീസ് ചെയ്തതിനാൽ, ദൃശ്യം 3 വലിയ സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ.

## Article Content

**[** ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ദൃശ്യം 3' ആണ് മലയാള സിനിമയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാത്തിരിപ്പുള്ള ചിത്രം. ഏപ്രിൽ 2-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് മെയ് 21-ലേക്ക് മാറ്റിയിരിക്കുകയാണ്. മോഹൻലാലിന്റെ ജന്മദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് എന്നത് ആരാധകർക്ക് ഇരട്ടി മധുരമാണ്. രണ്ടാം ഭാഗം ഒടിടിയിൽ റിലീസ് ചെയ്തതിനാൽ, ദൃശ്യം 3 വലിയ സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ.

ഇപ്പോഴിതാ ദൃശ്യം തിരക്കഥയെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ദൃശ്യം ആദ്യ ഭാഗമിറങ്ങിയപ്പോൾ ഒരുപാട് പേർ സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമോ എന്ന് ചോദിക്കാറുണ്ടായിരുന്നെന്നും, ദൃശ്യം മൂന്നാം ഭാഗത്തിനായി തിരക്കഥകൾ അയക്കാറുണ്ടായിരുന്നെന്നും ജീത്തു ജോസഫ് പറയുന്നു. എന്നാൽ താൻ അതൊന്നും വായിച്ച് പോലും നോക്കാതെ ഡിലീറ്റ് ചെയ്യുമായിരുന്നെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. 

> "ദൃശ്യത്തിലേക്ക് പുതിയ എഴുത്തുകാരെ കൊണ്ടുവരാന്‍ ഉദ്ദേശമില്ല. പക്ഷേ ഒരുപാട് പേര്‍ എനിക്ക് സ്‌ക്രിപ്റ്റ് അയച്ചുതരാറുണ്ട്. ദൃശ്യത്തിന്റെ ഫസ്റ്റ് പാര്‍ട്ട് റിലീസായ സമയത്ത് ഇതിനൊരു സീക്വലുണ്ടാകുമോ എന്ന് ചിലരൊക്കെ ചോദിക്കാറുണ്ടായിരുന്നു. അന്ന് ആ ചോദ്യത്തില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. എനിക്ക് പോലും അക്കാര്യത്തില്‍ ഉറപ്പില്ലാത്തതുകൊണ്ടാണ് ഒന്നും പറയാന്‍ പോകാത്തത്. അതുകൊണ്ട് പുതിയ എഴുത്തുകാരിലേക്ക് പോകാന്‍ എനിക്ക് ഉദ്ദേശമില്ല. ദൃശ്യം 3ക്ക് വേണ്ടി പലരും സ്‌ക്രിപ്റ്റ് മെയില്‍ ചെയ്യാറുണ്ടായിരുന്നു. അതൊന്നും വായിച്ചുപോലും നോക്കാതെ ഞാന്‍ ഡിലീറ്റ് ചെയ്യാറാണ് പതിവ്. കാരണം, വായിച്ചുകഴിഞ്ഞ് ഏതെങ്കിലും ഐഡിയ ഇഷ്ടമായാല്‍ എനിക്ക് അത് ഉപേക്ഷിക്കാനുമാകില്ല, എന്റെ ഐഡിയയുമായി മുന്നോട്ടുപോകാനുമാകാത്ത അവസ്ഥയാകും. അതുകൊണ്ട് എല്ലാ മെയിലും ഡിലീറ്റ് ചെയ്യും." ജീത്തു ജോസഫ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/354220/there-are-no-new-writers-for-drishyam-3-scripts-sent-by-fans-will-be-deleted-without-reading-them-jeethu-joseph)