'വില കൂട്ടാതെ പിടിച്ചുനിൽക്കാനാവില്ല'; പാൽ വില വർധിപ്പിക്കാനൊരുങ്ങി മിൽമ, സർക്കാരിന് വീണ്ടും കത്ത് നൽകും

'വില കൂട്ടാതെ പിടിച്ചുനിൽക്കാനാവില്ല'; പാൽ വില വർധിപ്പിക്കാനൊരുങ്ങി മിൽമ, സർക്കാരിന് വീണ്ടും കത്ത് നൽകും
Apr 18, 2026 12:41 PM | By Anusree vc

തിരുവനന്തപുരം: (https://truevisionnews.com/) സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർധിപ്പിച്ചേക്കും. ലിറ്ററിന് ആറ് രൂപ കൂട്ടണമെന്ന ആവശ്യമാണ് മിൽമ മുന്നോട്ട് വെക്കുന്നത്. പാലിന്റെ പുതുക്കിയ വില സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 29-ന് ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ഉണ്ടാകും. മാറിയ സാഹചര്യത്തിൽ ക്ഷീരകർഷകരുടെ പ്രതിസന്ധികൾ കണക്കിലെടുത്താണ് വില വർധനവിന് മിൽമ ആലോചിക്കുന്നത്.

തീരുമാനം വൈകിക്കുന്നതിൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. പാൽ വില വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാറിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. വില വർധന അനിവാര്യമാണെന്നും വില കൂട്ടാൻ മിൽമക്ക് അധികാരം ഉണ്ടെന്നും മണി കൂട്ടിച്ചേർത്തു.

നേരത്തെ, സർക്കാറിന് കത്ത് നൽകിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് തീരുമാനം വൈകുന്നതെന്നാണ് വിവരം. മൂന്ന് വർഷമായി പാൽ വില കൂട്ടിയിട്ടില്ല. വില കൂട്ടാതെ പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും മിൽമ ചെയർമാൻ പറഞ്ഞു.

Milma prepares to increase milk prices, will write to the government again

Next TV

Related Stories
അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്കേറ്റു

Apr 18, 2026 03:16 PM

അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്കേറ്റു

അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക്...

Read More >>
 വർക്കലയിൽ  സ്വകാര്യ ബസ് ഡ്രൈവർ കിണറ്റിൽ വീണുമരിച്ചു

Apr 18, 2026 03:04 PM

വർക്കലയിൽ സ്വകാര്യ ബസ് ഡ്രൈവർ കിണറ്റിൽ വീണുമരിച്ചു

വർക്കലയിൽ സ്വകാര്യ ബസ് ഡ്രൈവർ കിണറ്റിൽ...

Read More >>
നിതിന്റെ മരണം: നിതിൻ രാജിന്റെ കുടുംബത്തെ സന്ദർശിച്ച് സഹപാഠികൾ, പൊട്ടിക്കരഞ്ഞ് അമ്മ

Apr 18, 2026 01:59 PM

നിതിന്റെ മരണം: നിതിൻ രാജിന്റെ കുടുംബത്തെ സന്ദർശിച്ച് സഹപാഠികൾ, പൊട്ടിക്കരഞ്ഞ് അമ്മ

നിതിന്റെ മരണം: നിതിൻ രാജിന്റെ കുടുംബത്തെ സന്ദർശിച്ച്...

Read More >>
Top Stories

News Roundup