---
title: "ബെംഗളൂരു ഇനി 'കൂൾ' അല്ല; വെയിലത്ത് ഉരുകിയൊലിച്ച് ക്രയോണുകൾ! നഗരത്തെ ഞെട്ടിച്ച് കൊടുംചൂട്"
english_title: "Bengaluru is no longer 'cool'; Crayons melt in the sun! Heatwave shocks the city"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354031/bengaluru-is-no-longer-cool-crayons-melt-in-the-sun-heatwave-shocks-the-city-NEW"
published_at: "2026-04-18T13:26:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e33973563cb_AERFWSETR.jpg"
keywords: []
---

# ബെംഗളൂരു ഇനി 'കൂൾ' അല്ല; വെയിലത്ത് ഉരുകിയൊലിച്ച് ക്രയോണുകൾ! നഗരത്തെ ഞെട്ടിച്ച് കൊടുംചൂട്

> **Lead Summary:** **[** തണുപ്പുള്ള കാലാവസ്ഥയ്ക്ക് പേരുകേട്ട ബെംഗളൂരു നഗരം ഇന്ന് കൊടുംചൂടിന്റെ പിടിയിലാണ്. നഗരത്തിലെ ഈ അസാധാരണ മാറ്റത്തെക്കുറിച്ച് ഗീത ശ്രീ നാഗരാജ് എന്ന യുവതി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വീടിന് പുറത്തെ മേശപ്പുറത്തിരുന്ന ക്രയോണുകൾ വെയിലത്ത് ഉരുകിയൊലിക്കുന്ന ദൃശ്യങ്ങളാണ് ഗീത പങ്കുവച്ചത്.

## Article Content

**[** തണുപ്പുള്ള കാലാവസ്ഥയ്ക്ക് പേരുകേട്ട ബെംഗളൂരു നഗരം ഇന്ന് കൊടുംചൂടിന്റെ പിടിയിലാണ്. നഗരത്തിലെ ഈ അസാധാരണ മാറ്റത്തെക്കുറിച്ച് ഗീത ശ്രീ നാഗരാജ് എന്ന യുവതി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വീടിന് പുറത്തെ മേശപ്പുറത്തിരുന്ന ക്രയോണുകൾ വെയിലത്ത് ഉരുകിയൊലിക്കുന്ന ദൃശ്യങ്ങളാണ് ഗീത പങ്കുവച്ചത്.

> തന്റെ ജീവിതത്തിൽ ഇതുവരെ ബെംഗളൂരുവിൽ ഇത്രയും കഠിനമായ ചൂട് അനുഭവിച്ചിട്ടില്ലെന്ന് അവർ വീഡിയോയിൽ പറയുന്നു. "ഈ ചൂടിൽ ഒരു മുട്ട പൊരിക്കാൻ സാധിക്കുമോ?" എന്ന് അവർ തമാശയായി ചോദിക്കുന്നുണ്ടെങ്കിലും നഗരവാസികൾ വലിയ ആശങ്കയിലാണ്.

ചൂട് നിയന്ത്രിക്കാൻ വീടിന് മുന്നിലും ടെറസ്സിലും മരങ്ങൾ വെച്ചുപിടിപ്പിക്കണമെന്ന നിർദ്ദേശവുമായി നിരവധിപ്പേർ രംഗത്തെത്തി. എന്നാൽ ഡൽഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിൽ ഇപ്പോഴും പുറത്തിറങ്ങി നടക്കാൻ കഴിയുന്നുണ്ടെന്നത് ആശ്വാസകരമാണെന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു.

കർണാടകയുടെ പല ഭാഗങ്ങളിലും ഉഷ്ണതരംഗം തുടരുകയാണെങ്കിലും, ഇന്ന് നഗരത്തിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. നഗരത്തിലെ വായു നിലവാരം നിലവിൽ 94 സാറ്റിസ്ഫാക്റ്ററി ആണ്. സ്ഥിതി തൃപ്തികരമാണെങ്കിലും ശ്വസന സംബന്ധമായ അസുഖമുള്ളവർ ജാഗ്രത പാലിക്കണമെന്ന് സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് സി പി സി ബി മുന്നറിയിപ്പ് നൽകുന്നു.

[A post shared by geethashreenagaraaj (@geetha_shree_nagaraaj)](https://www.instagram.com/reel/DXOgWAZEnIE/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://moviemax.in/news/354031/bengaluru-is-no-longer-cool-crayons-melt-in-the-sun-heatwave-shocks-the-city-NEW)