വർക്കലയിൽ സ്വകാര്യ ബസ് ഡ്രൈവർ കിണറ്റിൽ വീണുമരിച്ചു

 വർക്കലയിൽ  സ്വകാര്യ ബസ് ഡ്രൈവർ കിണറ്റിൽ വീണുമരിച്ചു
Apr 18, 2026 03:04 PM | By VIPIN P V

വർക്കല: ( www.truevisionnews.com ) വർക്കലയിൽ സ്വകാര്യ ബസ് ഡ്രൈവർ കിണറ്റിൽ വീണു മരിച്ചു. പനയറ തച്ചോട് സ്വദേശി വിനിൽ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11. 30ന് ആയിരുന്നു സംഭവം.

വീടിനു സമീപത്തെ കിണറ്റിലാണ് വിനിൽ വീണത്. വിവരം അറിഞ്ഞ് അ​ഗ്നി സുരക്ഷാ സേനാം​ഗങ്ങൾ എത്തി പുറത്തെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മറ്റൊരു സംഭവത്തിൽ പാലേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ സ്വദേശികളായ ബാലൻ-ഷിജി ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് (15) ആണ് മരിച്ചത് . മാതാവിനൊപ്പം കുറ്റ്യാടിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് പതിനഞ്ചുകാരന്‍ അപകടത്തില്‍ പെട്ടത്.

ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്താം ക്ലാസ് പരീക്ഷാ ഫലം വരാനിരിക്കെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

Private bus driver dies after falling into well in Varkala

Next TV

Related Stories
നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 18, 2026 04:34 PM

നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

Apr 18, 2026 03:36 PM

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്, സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന്...

Read More >>
Top Stories










News Roundup