നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Apr 18, 2026 04:34 PM | By Susmitha Surendran

കോഴിക്കോട് : ( നാദാപുരം ): (https://truevisionnews.com/) കല്ലാച്ചിയിൽ വീടിനോട് ചേർന്ന കിണറ്റിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി കോവിലകം വീട്ടിൽ താഴെ ഗൗരിശങ്കർ വീട്ടിൽ ഗീത (57)യാണ് മരിച്ചത്.

ഇന്ന് രാവിലെ ഗീതയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഏഴ് മണിയോടെയാണ് ഗീതയെ വീടിന്റെ പുറകുവശത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കിണറ്റിൽ നിന്ന് പുറത്തെടുത്ത് നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബന്ധുവായ സജീവ് കുമാറിൻ്റെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നിന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭർത്താവ്: ശശിധരൻ. മക്കൾ: ജൂലി, ദീപക്( ഖത്തർ). മരുമക്കൾ: പ്രവീൺ. മൃതദേഹം വൈകുന്നേരം 5 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

Housewife found dead in well in Kallachi

Next TV

Related Stories
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

Apr 18, 2026 03:36 PM

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്, സിപിഎം പ്രവർത്തകർ കുറ്റക്കാരെന്ന്...

Read More >>
Top Stories










News Roundup






GCC News