---
title: "'ഇനി ഞാൻ ട്രോളില്ല, മ്യാപ്പ്!'; ടിനി ടോമിന്റെ 'എമ്പുരാൻ' മിമിക്രിക്കെതിരെ പരിഹാസവുമായി എം.എ. നിഷാദ്"
english_title: "M.A. Nishad mocks Tiny Tom's 'Empuran' mimicry"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353997/ma-nishad-mocks-tiny-toms-empuran-mimicry"
published_at: "2026-04-18T11:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e3201779827_M.A.jpg"
keywords: []
---

# 'ഇനി ഞാൻ ട്രോളില്ല, മ്യാപ്പ്!'; ടിനി ടോമിന്റെ 'എമ്പുരാൻ' മിമിക്രിക്കെതിരെ പരിഹാസവുമായി എം.എ. നിഷാദ്

> **Lead Summary:** മിമിക്രി പ്രകടനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ പലപ്പോഴും പരിഹാസമേൽക്കാറുള്ള നടൻ ടിനി ടോമിനെതിരെ സംവിധായകൻ എം.എ. നിഷാദ്. അടുത്തിടെ ഒരു വേദിയിൽ ടിനി ടോം അവതരിപ്പിച്ച 'എമ്പുരാൻ' മോഹൻലാലിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് വിമർശനവുമായി നിഷാദ് രംഗത്തെത്തിയത്.

## Article Content

മിമിക്രി പ്രകടനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ പലപ്പോഴും പരിഹാസമേൽക്കാറുള്ള നടൻ ടിനി ടോമിനെതിരെ സംവിധായകൻ എം.എ. നിഷാദ്. അടുത്തിടെ ഒരു വേദിയിൽ ടിനി ടോം അവതരിപ്പിച്ച 'എമ്പുരാൻ' മോഹൻലാലിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് വിമർശനവുമായി നിഷാദ് രംഗത്തെത്തിയത്.

ടിനി ടോമിനെ ട്രോളിക്കൊണ്ടുള്ള ഒരു വീഡിയോ പങ്കുവെച്ച എം.എ. നിഷാദ് രൂക്ഷമായ പരിഹാസമാണ് തന്റെ കുറിപ്പിലൂടെ പങ്കുവെച്ചത്. അവതരിപ്പിക്കുന്ന വ്യക്തിയുമായി ടിനിയുടെ പ്രകടനത്തിന് യാതൊരു സാമ്യവുമില്ലെന്ന വിമർശനം മുൻപും ഉയർന്നിരുന്നെങ്കിലും, ഒരു സംവിധായകന്റെ ഭാഗത്തുനിന്നുള്ള ഈ പരസ്യപ്രതികരണം ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

> “സുഹൃത്തുക്കളെ, ഇനി ഞാൻ ഈ ടീം ടോമിനെ ട്രോളില്ല. ഇത് സത്യം സത്യം സത്യം. അവസ്ഥ. ഒന്നും പറയാനില്ല. മ്യാപ്പ്”, എം എ നിഷാദ് പ്രസ്തുത വീഡിയോയ്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മിമിക്രി വേദികളിലൂടെ കലാരംഗത്തേക്ക് എത്തിയ ആളാണ് ടിനി ടോം. സെവന്‍ ആര്‍ട്സ്, കൊച്ചിന്‍ ഗിന്നസ്, കലാഭവന്‍ അടക്കമുള്ള പ്രശസ്ത ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 ല്‍ പുറത്തിറങ്ങിയ മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെയാണ് ടിനി ടോമിന്‍റെ ബിഗ് സ്ക്രീന്‍ എന്‍ട്രി. ഇതില്‍ സ്റ്റേജില്‍ മിമിക്രി അവതരിപ്പിക്കുന്ന ആള്‍ എന്ന നിലയിലെ പ്രത്യക്ഷപ്പെടല്‍ മാത്രമായിരുന്നു. പിന്നീടും മറ്റു ചില ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും 2003 ല്‍ പുറത്തെത്തിയ മമ്മൂട്ടി ചിത്രം പട്ടാളത്തിലൂടെയാണ് വെള്ളിത്തിരയില്‍ ടിനിയെ പ്രേക്ഷകര്‍ ആദ്യമായി ശ്രദ്ധിക്കുന്നത്.

മമ്മൂട്ടി ഡബിള്‍ റോളുകളിലും ട്രിപ്പിള്‍ റോളുകളിലുമൊക്കെ (പാലേരി മാണിക്യം) അഭിനയിച്ച ചിത്രങ്ങളില്‍ അദ്ദേഹത്തിന്‍റെ ബോഡി ഡബിള്‍ ആയും ടിനി അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ പൊലീസ് ഡേ എന്ന ചിത്രമാണ് ടിനിയുടേതായി അവസാനം പ്രേക്ഷകരിലേക്ക് എത്തിയത്. എസ് പി ലാല്‍മോഹന്‍ എന്ന കഥാപാത്രത്തെയാണ് ടിനി ടോം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/353997/ma-nishad-mocks-tiny-toms-empuran-mimicry)