'ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു, ഇപ്പോൾ അത് ഒരു ഗർജ്ജനമായി മാറുന്നു': വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

'ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു, ഇപ്പോൾ അത് ഒരു ഗർജ്ജനമായി മാറുന്നു': വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു
2026-04-18T12:08:00 | By Anusree vc

(moviemax.in) തെലുങ്ക് സിനിമയിലെ ശ്രദ്ധേയനായ നടൻ വിജയ് ദേവരകൊണ്ടയും സംവിധായകൻ ശൗരുവും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വമ്പൻ അവതാരത്തിലാണ് വിജയ് ദേവരകൊണ്ട ഈ ചിത്രത്തിലൂടെ എത്തുന്നത്.പ്രഖ്യാപന പോസ്റ്ററിൽ വിജയ് ദേവരകൊണ്ട നാല് നായകളെ മെറ്റൽ ചെയിനുകളിൽ പിടിച്ച് മുന്നോട്ട് നടക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ പിന്നിൽ ആറേഴുപേർ പേർ കൂടി മുന്നേറുന്നു. ഇവർ സാധാരണ ആളുകൾ അല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൃഷ്ടിപരവും സാങ്കേതികവുമായ മികവുകൾ ഒന്നിച്ചുകൂടിയ “ഡ്രീം കളക്ടീവ്” ഈ സിനിമയിൽ ഇവർ ഓരോരുത്തരും സൂക്ഷ്മമായി തെരഞ്ഞെടുത്തവർ, ഓരോരുത്തരും നിർണായക പങ്കുവഹിക്കുന്നവർ,അവരോരുത്തരും ശക്തമായ സാന്നിധ്യങ്ങളാണ് ഈ ചിത്രത്തിൽ.

ഈ പോസ്റ്റർ ഒരു സാധാരണ പ്രഖ്യാപനം മാത്രമല്ല അതിനപ്പുറം പ്രഗത്ഭരായ എല്ലാവരും ഒന്നിച്ചെത്തുമ്പോൾ മാത്രമേ സാദ്ധ്യമാകുന്ന ഒരു വലിയ സിനിമാറ്റിക് അനുഭവത്തിന്റെ സൂചനയാണ്.

ടീം പുറത്തിറക്കിയ “അത് ഒരു ഗർജ്ജനമാണ്” എന്ന തീം ഗാനം ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്ന മനുഷ്യന്റെ ആത്മവിശ്വാസവും അതിജീവനശേഷിയും അവതരിപ്പിക്കുന്നു. വേദനയും പരാജയങ്ങളും ഉണ്ടായാലും പിന്നോട്ട് പോകാതെ മുന്നോട്ട് പോകാനുള്ള മനസ്സ് തന്നെയാണ് യഥാർത്ഥ ശക്തി എന്ന് ഈ ഗാനം പറയുന്നു. പ്രശസ്തിയോ അംഗീകാരമോ ഇല്ലാതിരുന്നാലും, കൈവിടാതെ മുന്നേറുന്നതാണ് ഓരോരുത്തരുടെയും യഥാർത്ഥ ഗർജ്ജനം.

ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വേൾഡ് ക്ലാസ് സാങ്കേതിക സംഘമാണ്: ഹൗസ്‌ ഓഫ് ദി ഡ്രാഗൺ, ഫാൾ ഔട്ട് പോലുള്ള അന്താരാഷ്ട്ര പ്രൊഡക്ഷനുകളിൽ പ്രവർത്തിച്ച അലെജാന്ദ്രോ മാർട്ടിനസ് ആണ് ഈ ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിമൽ, ഓം ശാന്തി ഓം എന്നിവയിലെ ഭംഗിയാർന്ന ലോകങ്ങൾ സൃഷ്ടിച്ച സുരേഷ് സെൽവരാജ് ആണ് ആർട്ട് ഡയറക്ഷൻ.

ഗോഡ്സ് ഓഫ് ഈജിപ്റ്റ്, ബാറ്റ്മാൻ ഫോറെവർ, സ്നോ പിയേഴ്സർ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ എറിക് ഡർസ്റ്റ് ആണ് വിഷ്വൽ എഫക്ട്സ്‌ കൈകാര്യം ചെയ്യുന്നത്. ആത്മാവിനെ സ്പർശിക്കുന്ന സംഗീതത്തിനായി അറിയപ്പെടുന്ന കംപോസർ,

മലയാളി കൂടിയായ ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രവീൺ ആന്റണി എഡിറ്റിങ്ങും സച്ചിൻ ലോവലേക്കർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പി ആർ ഓ : പ്രതീഷ് ശേഖർ.

ഈ ചിത്രം ഒരു സമാന്തരമായ മിത്തോളജിക്കൽ ലോകത്തിലാണ് ഒരുക്കുന്നത്. പുരാതനതയുടെ സ്പർശമുള്ളതായിട്ടും പൂർണ്ണമായും സങ്കൽപ്പാത്മകമായ ഒരു ലോകം. പരിചിതമായതും അതേ സമയം പൂർണ്ണമായും പുതുമയുള്ളതുമായ ഒരു സിനിമാറ്റിക് അനുഭവം.വിജയ് ദേവരകൊണ്ട തന്റെ ഓരോ ചിത്രത്തിലൂടെയും സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന, വെല്ലുവിളികളെ സ്വീകരിക്കുന്ന ഒരു നടനാണ്. ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു വലിയ മാറ്റമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

ശൗരു, തന്റെ ആദ്യ ചിത്രം ഹി നാനാ വഴി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശേഷം, ഇപ്പോൾ കൂടുതൽ വലുതും ആഴമുള്ളതുമായ കഥയിലേക്ക് കടക്കുകയാണ്. മുൻ ചിത്രത്തോട് പൂർണ്ണമായും വ്യത്യസ്തമായ ഈ പ്രോജക്റ്റ്, അതിരുകൾ കടന്നുപോകുന്ന കഥപറച്ചിലിനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം വ്യക്തമാക്കുന്നു.

പ്രഖ്യാപന പോസ്റ്റർ തന്നെ ഈ ചിത്രത്തിന്റെ ഭാവവും വ്യാപ്തിയും വ്യക്തമാക്കുന്നു : മുന്നിൽ വിജയ് ദേവരകൊണ്ടയും ശൗര്യുവും, പിന്നിൽ അവരുടെ കലയുടെ യോദ്ധാക്കളെ പോലെ നിൽക്കുന്ന ഒരു ശക്തമായ ടീം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഒന്നിച്ചുകൂടുന്ന ഈ ചിത്രം, ആഗോള തലത്തിൽ ശ്രദ്ധേയമായൊരു സിനിമ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. എല്ലാ അർത്ഥത്തിലും ഇത് ഒരു വലിയ ശ്രമമാണ് — ഒരു “ബിഗ് ബാംഗർ” അനുഭവം.

Content Highlight: Vijay Deverakonda's new film announced

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup