പത്തനംതിട്ട : (https://truevisionnews.com/) ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് അപകടം . രണ്ട് പേർക്ക് ദാരുണാന്ത്യം . കുമ്പഴ പാലത്തിനു സമീപം വെച്ചാണ് സംഭവം . വടശേരിക്കര സ്വദേശികളായ ഫിലിപ്പ് (സണ്ണി– 64), ജിൻസി ജോർജ് എന്നിവരാണ് മരിച്ചത്.
ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ജിൻസി ജോർജ് അപകട സ്ഥലത്തുവച്ചും ഫിലിപ്പ് ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
pathanamthitta Autorickshaw and lorry collide, two people die tragically































