---
title: "മരുമകളല്ല മകളാണെന്ന് പറഞ്ഞിട്ട് ഇതാണോ സ്നേഹം? നവ്യ നായർക്കെതിരെ ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ"
english_title: "Is this love after being told she is a daughter and not a daughter-in-law? Social media raises questions against Navya Nair"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353890/is-this-love-after-being-told-she-is-a-daughter-and-not-a-daughter-in-law-social-media-raises-questions-against-navya-nair"
published_at: "2026-04-17T17:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e21ff739bdc_Social_media_raises_questions_against_Navya_Nair.jpg"
keywords: []
---

# മരുമകളല്ല മകളാണെന്ന് പറഞ്ഞിട്ട് ഇതാണോ സ്നേഹം? നവ്യ നായർക്കെതിരെ ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ

> **Lead Summary:** മലയാളികളുടെ പ്രിയതാരം നവ്യ നായർ വിവാഹശേഷമുള്ള ഇടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാകുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'പാതിരാത്രി'യാണ് നവ്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അടുത്തിടെ നവ്യയുടെ ഭർത്താവിന്റെ മാതാവ് അന്തരിച്ചിരുന്നു. തന്നെ മരുമകളായല്ല, മകളായാണ് അമ്മ സ്നേഹിച്ചതെന്ന് നവ്യ സോഷ്യൽ മീഡിയയിൽ കുറിച്ച വികാരനിർഭരമായ കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ നൃത്തം ഏറെ ഇഷ്ടപ്പെട്ടിരുന്ന അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്ന് തന്റെ കച്ചേരി പൂർണ്ണമായും കണ്ടിരുന്നതായും നവ്യ ഓർമ്മിച്ചു.

## Article Content

മലയാളികളുടെ പ്രിയതാരം നവ്യ നായർ വിവാഹശേഷമുള്ള ഇടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാകുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'പാതിരാത്രി'യാണ് നവ്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അടുത്തിടെ നവ്യയുടെ ഭർത്താവിന്റെ മാതാവ് അന്തരിച്ചിരുന്നു. തന്നെ മരുമകളായല്ല, മകളായാണ് അമ്മ സ്നേഹിച്ചതെന്ന് നവ്യ സോഷ്യൽ മീഡിയയിൽ കുറിച്ച വികാരനിർഭരമായ കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ നൃത്തം ഏറെ ഇഷ്ടപ്പെട്ടിരുന്ന അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്ന് തന്റെ കച്ചേരി പൂർണ്ണമായും കണ്ടിരുന്നതായും നവ്യ ഓർമ്മിച്ചു.

എന്നാൽ കഴിഞ്ഞ ദിവസം വിഷു ചിത്രങ്ങൾ പങ്കുവച്ച നവ്യക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നുവന്നിരുന്നു. 'അമ്മായിയമ്മ മരിച്ചിട്ട് ഒരു മാസം ആയിട്ടേ ഒള്ളൂ ഇവർക്കൊക്കെ ആഘോഷിക്കാലോ', 'ആ കൊച്ചിന്റെ അച്ഛമ്മ അല്ലേ കുറച്ചു ദിവസം മുൻപേ മരിച്ചത്, എന്നിട്ടാണോ ആഘോഷം', നമ്മുടെ പാരമ്പര്യം അനുസരിച്ച് നമ്മൾ ഒരു വർഷം കഴിയാതെ ആഘോഷിക്കാറില്ലല്ലോ' എന്ന് തുടങ്ങീ നിരവധി കമന്റുകളാണ് നവ്യയുടെ വിഷു ചിത്രങ്ങൾക്ക് താഴെ എത്തുന്നത്.

എന്നാൽ നിരവധി പേർ നവ്യയെ പിന്തുണച്ചും കമന്റ് ചെയ്യുന്നുണ്ട്. നാട്ടുകാരുടെ കാര്യം നോക്കാതെ സ്വന്തം കാര്യം നോക്കിക്കൂടെ, ആളുകൾ സന്തോഷമായിട്ട് ഇരിക്കുന്നതിൽ എന്തിനാണ് ഇത്രേം വിഷമം, ആരെങ്കിലും മരിച്ചുപോയാൽ ജീവിതകാലം മുഴുവൻ ദുഃഖിച്ച് ഇരിക്കണോ എന്ന് തുടങ്ങീ നിരവധി കമന്റുകളും വിമർശനത്തിനെതിരെ വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/353890/is-this-love-after-being-told-she-is-a-daughter-and-not-a-daughter-in-law-social-media-raises-questions-against-navya-nair)