'നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് അഭിവാദ്യങ്ങൾ'; വോട്ടെണ്ണലിന് മുൻപേ വിജയാഘോഷം തുടങ്ങി തളിപ്പറമ്പിലെ യു ഡി എഫ് ക്യാമ്പ്

'നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് അഭിവാദ്യങ്ങൾ'; വോട്ടെണ്ണലിന് മുൻപേ വിജയാഘോഷം തുടങ്ങി തളിപ്പറമ്പിലെ യു ഡി എഫ് ക്യാമ്പ്
Apr 17, 2026 02:57 PM | By VIPIN P V

തളിപ്പറമ്പ: ( www.truevisionnews.com ) വോട്ടെണ്ണലിന് മുൻപേ വിജയാഘോഷം തുടങ്ങി തളിപ്പറമ്പിലെ യു ഡി എഫ് ക്യാമ്പ്. ടി.കെ. ഗോവിന്ദനെ നിയുക്ത എംഎൽഎ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചു. തളിപ്പറമ്പ് ബദരിയ്യ നഗറിലാണ് ബോർഡ് ഉയർന്നത്. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തില്‍ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.

ഇതിന്റെ ഭാഗമായാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദനെ ‘നിയുക്ത എംഎല്‍എ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം തന്നെ അഭിവാദ്യ ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടത്‌.1970-ല്‍ ഉണ്ടായതിന് സമാനമായ വികാരം ഇത്തവണയും മണ്ഡലത്തില്‍ ആഞ്ഞടിച്ചാല്‍ എല്‍ഡിഎഫിന് സീറ്റ് നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് ക്യാമ്പ്.

സിറ്റിംഗ് എംഎല്‍എ എം.വി. ഗോവിന്ദൻ പാർട്ടി ചുമതലകളിലേക്ക് മാറിയതോടെയാണ് തളിപ്പറമ്പില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെട്ടത്. എം.വി. ഗോവിന്ദന്റെ പിൻഗാമിയായി പത്നിയും മുതിർന്ന നേതാവുമായ പി.കെ. ശ്യാമള ടീച്ചർ എത്തിയതോടെ പാർട്ടി പ്രവർത്തകർക്കിടയില്‍ അതൃപ്തി പുകഞ്ഞിരുന്നു.

നാർത്ഥിയായി യുഡിഎഫ് അംഗീകരിച്ചതില്‍ പ്രതിഷേധിച്ച്‌ മുതിർന്ന കോണ്‍ഗ്രസ് നേതാവ് കൊയ്യും ജനാർദ്ദനൻ വിമത സ്ഥാനാർത്ഥിയായി രംഗത്തുണ്ട്. ടി.കെ. ഗോവിന്ദൻ കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തിയില്‍ മത്സരിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നേതൃത്വം തള്ളിയതോടെയാണ് ജനാർദ്ദനൻ ഉറച്ചുനില്‍ക്കാൻ തീരുമാനിച്ചത്.

The UDF camp in Taliparamba started celebrating victory even before the counting of votes.

Next TV

Related Stories
ആലുവയിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ വില്ലയ്ക്കുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

Apr 17, 2026 04:34 PM

ആലുവയിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ വില്ലയ്ക്കുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ആലുവയിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ വില്ലയ്ക്കുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച്...

Read More >>
കെഎസ്ഇബി കരാര്‍ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Apr 17, 2026 04:26 PM

കെഎസ്ഇബി കരാര്‍ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കെഎസ്ഇബി കരാര്‍ ജീവനക്കാരൻ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

Read More >>
സ്വർണം പണയം വെച്ചതിൽ തർക്കം; സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

Apr 17, 2026 04:13 PM

സ്വർണം പണയം വെച്ചതിൽ തർക്കം; സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ...

Read More >>
കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

Apr 17, 2026 03:47 PM

കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച...

Read More >>
Top Stories

News Roundup