---
title: "'അയാൾ എന്നെ മോശമായി സ്പർശിച്ചു'; സൗത്ത് ഇന്ത്യൻ സംവിധായകനെതിരെ വെളിപ്പെടുത്തലുമായി ഡെയ്‌സി ഷാ"
english_title: "Daisy Shah makes revelations against South Indian director"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353807/daisy-shah-makes-revelations-against-south-indian-director"
published_at: "2026-04-17T12:11:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1d675cf53c_Daisy_Shah_makes_revelations_against_South_Indian_director.jpg"
keywords: []
---

# 'അയാൾ എന്നെ മോശമായി സ്പർശിച്ചു'; സൗത്ത് ഇന്ത്യൻ സംവിധായകനെതിരെ വെളിപ്പെടുത്തലുമായി ഡെയ്‌സി ഷാ

> **Lead Summary:** സൗത്ത് ഇന്ത്യൻ സംവിധായകനിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടി ഡെയ്‌സി ഷാ. മുംബൈയിൽ നടന്ന ഒരു ഓഡിഷനിടയിലാണ് സംഭവം ഉണ്ടായതെന്ന് 'ദ് ഫ്രീ പ്രസ് ജേർണലിന്' നൽകിയ അഭിമുഖത്തിൽ ഡെയ്‌സി വെളിപ്പെടുത്തി.

## Article Content

സൗത്ത് ഇന്ത്യൻ സംവിധായകനിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടി ഡെയ്‌സി ഷാ. മുംബൈയിൽ നടന്ന ഒരു ഓഡിഷനിടയിലാണ് സംഭവം ഉണ്ടായതെന്ന് 'ദ് ഫ്രീ പ്രസ് ജേർണലിന്' നൽകിയ അഭിമുഖത്തിൽ ഡെയ്‌സി വെളിപ്പെടുത്തി.

'ഓഡിഷനായി ഞങ്ങള്‍ അറ് ഏഴ് പെണ്‍കുട്ടികളുണ്ടായിരുന്നു. ഓരോരുത്തരെയായ് അദ്ദേഹം കാണുകയായരുന്നു. അയാള്‍ എന്നെ മോശം രീതിയില്‍ സ്പര്‍ശിക്കുകയും കൈയില്‍ പിടിക്കുകയുമെല്ലാം ചെയ്തു. അത് എനിക്ക് കംഫര്‍ട്ടബിള്‍ അല്ലായിരുന്നു'- ഡെയ്‌സി പറഞ്ഞു.

ആളുകളുടെ അനാവശ്യമായ സ്പര്‍ശനം എന്നെ എപ്പോഴും ഭയപ്പെടുത്താറുണ്ടെന്നും ഡെയ്‌സി പറഞ്ഞു. തന്റെ ടോക്‌സിക് റിലേഷന്‍ഷിപ്പിനെ കുറിച്ച് ഡെയ്‌സി മുന്‍പ് തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമകളില്‍ അഭിനയിക്കുന്നതില്‍ നിന്ന് ആ പങ്കാളി തന്നെ വിലക്കിയെന്നും അതോടെ ആ ബന്ധം ഉപേക്ഷിച്ചെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

സല്‍മാന്‍ ഖാന്റെ തേരേ നാം എന്ന ചിത്രത്തിലെ 'ലഗന്‍ ലഗി' എന്ന ഗാനരംഗത്തില്‍ ബാക്ക്ഗ്രൗണ്ട് ഡാന്‍സറായാണ് ഡെയ്സി വെള്ളിത്തിരയിലെത്തിയത്. 2014-ല്‍ ആക്ഷന്‍ സിനിമ 'ജയ് ഹോ'യിലൂടെ അവര്‍ ശ്രദ്ധിക്കപ്പെട്ടു. 2018-ല്‍ റോമിയോ ഡിസൂസയുടെ ആക്ഷന്‍ ത്രില്ലറായ 'റേസ് 3'-യിലും അവര്‍ അഭിനയിച്ചു. 2024-ല്‍ 'റെഡ് റൂം' എന്ന വെബ് സീരിസിന്റയും ഭാഗമായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/353807/daisy-shah-makes-revelations-against-south-indian-director)