ഒരു രക്ഷയില്ല ...: രാത്രി കൊതുകുവലയിൽ മൂടി സുരക്ഷാജീവനക്കാരൻ; വിഡിയോ വൈറൽ, സഹാനുഭൂതി വേണമെന്ന് സോഷ്യൽ മീഡിയ

 ഒരു രക്ഷയില്ല ...: രാത്രി കൊതുകുവലയിൽ മൂടി സുരക്ഷാജീവനക്കാരൻ; വിഡിയോ വൈറൽ, സഹാനുഭൂതി വേണമെന്ന് സോഷ്യൽ മീഡിയ
2026-04-17T14:51:00 | By Susmitha Surendran

(https://moviemax.in/) നഗരങ്ങളിലെ കൊതുകുശല്യം പരിധി വിടുമ്പോൾ അതിൽ നിന്ന് രക്ഷനേടാൻ സുരക്ഷാജീവനക്കാരൻ കണ്ടെത്തിയ മാർഗ്ഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഡ്യൂട്ടിക്കിടയിൽ കൊതുകുവലയ്ക്കുള്ളിലിരുന്ന് ജോലി ചെയ്യുന്ന സെക്യൂരിറ്റി ഗാർഡിന്റെ വീഡിയോ വൈറലായതോടെ, വൻകിട റെസിഡൻഷ്യൽ സൊസൈറ്റികളിലെ ജീവനക്കാരുടെ ദുരിതപൂർണ്ണമായ ജോലി സാഹചര്യങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ് നെറ്റിസൺസ്.

സൂരജ് കുമാർ ബൗദ്ധ് എന്നയാളാണ് എക്സിൽ വിഡിയോ പങ്കുവെച്ചത്. രാത്രി കൊതുക് വല കൊണ്ട് മൂടി കസേരയിൽ ഇരിക്കുന്ന സരുക്ഷാ ജീവനക്കാരനെ കാണാം. ഒരു റസിഡൻഷ്യൽ ഏരിയയിലാണിയാൾ ജോലിചെയ്യുന്നത്.

'ഇന്ത്യയിലെ സെക്യൂരിറ്റി ഗാർഡിന്റെ ജീവിതം. പാവപ്പെട്ട ഗാർഡ് കൊതുക് വലയിൽ മൂടിയിരിക്കുന്നു, രാത്രിയിൽ ഉണർന്നിരുന്ന് തന്റെ ജോലി ചെയ്യുന്നു. സൊസൈറ്റി അംഗങ്ങൾ എ.സിയിലാണ് ഉറങ്ങുന്നത്, അവർക്ക് അവരുടെ ഗാർഡിന് സുരക്ഷിതമായ ഒരു സ്ഥലം നൽകാൻ കഴിയുന്നില്ലേ? യഥാർഥ പ്രശ്നം അനുകമ്പയാണ്. ആളുകൾക്ക് ദരിദ്രരോടുള്ള അനുകമ്പ നഷ്ടപ്പെട്ടിരിക്കുന്നു'.

വീഡിയോ പങ്കിട്ടുകൊണ്ട് ബൗദ്ധ് എഴുതി. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ലക്ഷക്കണക്കിന് പേർ ഇതിനികം വീഡിയോ കണ്ടു. നിരവധി പ്രതികരണങ്ങളും വരുന്നുണ്ട്. സുരക്ഷാ ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നിതിലെ അഭാവത്തെ പലരും ചോദ്യം ചെയ്തു.

നിരവധി ഉപയോക്താക്കൾ ഈ സാഹചര്യത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചു. ഒരാൾ എഴുതി, "ഇത് കാണാൻ ശരിക്കും ഹൃദയഭേദകമാണ്. ഞങ്ങളുടെ സുരക്ഷയ്ക്കായി ഞങ്ങൾ അവരെ ആശ്രയിക്കുന്നു, പക്ഷേ അവരോട് പെരുമാറുന്നത് ഇങ്ങനെയാണ്." ഇത്തരം രംഗങ്ങൾ അസാധാരണമല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

Content Highlight: Security guard covers himself with a mosquito net at night; Video goes viral

Next TV

Related Stories
ആഗ്രയിൽ ഫ്രിഡ്ജിലെ ഐസ് കട്ട ശിവലിംഗ രൂപത്തിൽ; ആരാധന തുടങ്ങി നാട്ടുകാർ, വീഡിയോ വൈറൽ

Jul 14, 2026 04:10 PM

ആഗ്രയിൽ ഫ്രിഡ്ജിലെ ഐസ് കട്ട ശിവലിംഗ രൂപത്തിൽ; ആരാധന തുടങ്ങി നാട്ടുകാർ, വീഡിയോ വൈറൽ

ആഗ്രയിലെ ഒരു വീട്ടിലെ ഫ്രിഡ്ജിൽ ശിവലിംഗ രൂപത്തിൽ ഐസ്...

Read More >>
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories

News Roundup