---
title: "'ആർക്കും ആരെയും കൊല്ലാം എന്ന അവസ്ഥ, എന്തിനാണ് ഇവിടെ നിയമങ്ങൾ?'; വിഴിഞ്ഞം കൊലപാതകത്തിൽ പൊട്ടിത്തെറിച്ച് അനുശ്രീ"
english_title: "'Anyone can kill anyone, why are there laws here?'; Anusree explodes on Vizhinjam murder"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353876/anyone-can-kill-anyone-why-are-there-laws-here-anusree-explodes-on-vizhinjam-murder"
published_at: "2026-04-17T16:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e210525d9c3_SWFRAE.jpg"
keywords: []
---

# 'ആർക്കും ആരെയും കൊല്ലാം എന്ന അവസ്ഥ, എന്തിനാണ് ഇവിടെ നിയമങ്ങൾ?'; വിഴിഞ്ഞം കൊലപാതകത്തിൽ പൊട്ടിത്തെറിച്ച് അനുശ്രീ

> **Lead Summary:** **[**വിഴിഞ്ഞം കൊലപാതകത്തിൽ രോഷം പ്രകടിപ്പിച്ച് നടി അനുശ്രീ രംഗത്തെത്തി. ലഹരി ഉപയോഗിച്ച ശേഷം കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങളാണ് ഇത്തരം ക്രൂരതകൾക്ക് പിന്നിലെന്ന് താരം വിമർശിച്ചു. എന്തിനാണ് ഇവിടെ നിയമങ്ങളെന്നും അനുശ്രീ ചോദിക്കുന്നു .ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് അനുശ്രിയുടെ പ്രതികരണം.

## Article Content

**[**വിഴിഞ്ഞം കൊലപാതകത്തിൽ രോഷം പ്രകടിപ്പിച്ച് നടി അനുശ്രീ രംഗത്തെത്തി. ലഹരി ഉപയോഗിച്ച ശേഷം കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങളാണ് ഇത്തരം ക്രൂരതകൾക്ക് പിന്നിലെന്ന് താരം വിമർശിച്ചു. എന്തിനാണ് ഇവിടെ നിയമങ്ങളെന്നും അനുശ്രീ ചോദിക്കുന്നു .ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് അനുശ്രിയുടെ പ്രതികരണം.

'വിഴിഞ്ഞം സംഭവത്തിലെ വീഡിയോ ഇപ്പോൾ കാണാനിടയായി. എന്ത് ആണ് ഇവിടെ നടക്കുന്നത്, എന്താണ് ഇവിടെ നടക്കുന്നത്?. ആർക്കും ആരേയും എന്തും ചെയ്യാം. ആരെ എന്ത് ചെയ്താലും അത് തല്ലിയാലും കൊന്നാലും ആർക്കും ഒന്നും പറ്റില്ല എന്ന് ചെയ്യുന്നവർക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് ഇതൊക്കെ ലാഘവത്തോടെ ഇവിടെ നടക്കുന്നത്. പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങൾ? എന്ത് നിയമങ്ങളാണ് ഇവിടെ ഉള്ളത്? ആർക്കുവേണ്ടിയുള്ളതാണ് ഈ നിയമങ്ങൾ? കഷ്ടം തന്നെ. കള്ളും കഞ്ചാവും അടിച്ചുകേറ്റീട്ട് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ. ദൈവത്തിന്റെ സ്വന്തം നാട്'.

മുക്കോലയിലെ ബാറിന് സമീപമാണ് റോഡിൽവെച്ച് ആൾക്കൂട്ടം നോക്കിനിൽക്കെ സഹോദരങ്ങൾ സുമൻ എന്ന യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ സഹോദരങ്ങളായ അച്ചു, അനന്തു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‍തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/353876/anyone-can-kill-anyone-why-are-there-laws-here-anusree-explodes-on-vizhinjam-murder)