---
title: "'ഒരു മകൾ വേണമെന്ന് പ്രാർത്ഥിച്ചു, ദൈവം മാലാഖയെ നൽകി'; കുടുംബത്തിലെ പുതിയ വിശേഷം പങ്കുവെച്ച് മുക്ത"
english_title: "Mukta shares the latest news about the family"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353840/mukta-shares-the-latest-news-about-the-family"
published_at: "2026-04-17T14:15:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1f3ea1164f_Mukta_shares_the_latest_news_about_the_family.jpg"
keywords: []
---

# 'ഒരു മകൾ വേണമെന്ന് പ്രാർത്ഥിച്ചു, ദൈവം മാലാഖയെ നൽകി'; കുടുംബത്തിലെ പുതിയ വിശേഷം പങ്കുവെച്ച് മുക്ത

> **Lead Summary:** **[**മലയാളികളുടെ പ്രിയപ്പെട്ട ഗായിക റിമി ടോമിയുടെ കുടുംബത്തിലെ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. റിമിയുടെ സഹോദരൻ റിങ്കു ടോമിയുടെയും നടി മുക്തയുടെയും മകളായ കണ്മണി എന്ന് വിളിക്കുന്ന കിയാരയുടെ ആദ്യ കുർബാന സ്വീകരണത്തിന്റെ വിശേഷങ്ങളാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്.

## Article Content

**[**മലയാളികളുടെ പ്രിയപ്പെട്ട ഗായിക റിമി ടോമിയുടെ കുടുംബത്തിലെ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. റിമിയുടെ സഹോദരൻ റിങ്കു ടോമിയുടെയും നടി മുക്തയുടെയും മകളായ കണ്മണി എന്ന് വിളിക്കുന്ന കിയാരയുടെ ആദ്യ കുർബാന സ്വീകരണത്തിന്റെ വിശേഷങ്ങളാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ മാലാഖയെപ്പോലെ വെള്ള വസ്ത്രമണിഞ്ഞാണ് കണ്മണിക്കുട്ടി എത്തിയത്. ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് മുക്തയും റിങ്കുവും റിമിയും കുടുംബാംഗങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. മനോഹരമായ ഈ കുടുംബചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ ആരാധകർക്കിടയിൽ തരംഗമായിക്കഴിഞ്ഞു.

> "ഞങ്ങളുടെ പ്രിയപ്പെട്ട കണ്മണിക്കുട്ടിയുടെ ആദ്യ കുർബാന. ഈ മനോഹരമായ നിമിഷത്തിന് ദൈവത്തിന് നന്ദി പറയുന്നു. അവളെ നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കണമെന്നും സമൃദ്ധമായി അനുഗ്രഹിക്കണമെന്നും അഭ്യർത്ഥിക്കുന്നു," എന്നാണ് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് റിമി ടോമി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ചടങ്ങിനെത്തിയവർക്കും തങ്ങളെ പിന്തുണച്ചവർക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.

''ഗർഭിണിയായിരുന്ന കാലം മുതൽ ഞാൻ പ്രാർത്ഥിച്ചിരുന്ന കാര്യമായിരുന്നു ഒരു മകൾ തന്നെ വേണം എന്നത്. സ്വർഗത്തിൽ നിന്നും ഒരു മാലാഖക്കുട്ടിയെ തന്നെ നൽകി ദൈവം എന്നെ അനുഗ്രഹിച്ചു. ഇപ്പോൾ അവളുടെ ജീവിതത്തിലെ വലിയൊരു കാര്യം സംഭവിച്ചിരിക്കുന്നു. ഞങ്ങളുടെ ഹൃദയത്തിൽ നന്ദി മാത്രം'', എന്നാണ് മുക്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

സിനിമയിലും ടെലിവിഷൻ ഷോകളിലും ഇതിനോടകം തന്നെ സാന്നിധ്യമറിയിച്ച കണ്മണിക്കുട്ടിക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ആദ്യകുർബാന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. നിരവധി സിനിമാ-സീരിയൽ താരങ്ങളും ആരാധകരും കണ്മണിക്കുട്ടിക്ക് ആശംസകളുമായി രംഗത്തെത്തി.

[https://www.instagram.com/actressmuktha/?utm_source=ig_embed&ig_rid=12b70681-3374-4a5a-9fd0-390ca9fecd41](https://www.instagram.com/actressmuktha/?utm_source=ig_embed&ig_rid=12b70681-3374-4a5a-9fd0-390ca9fecd41)

### Related Links & Sources
- [Original Story Source](https://moviemax.in/news/353840/mukta-shares-the-latest-news-about-the-family)