---
title: "'ലാല് പറ, ഇച്ചാക്ക പറയൂ'; ബിഗ് സ്ക്രീനിൽ ഒന്നിക്കും മുൻപേ ആരാധകർക്കായി ഇരുവരുടെയും വമ്പൻ സർപ്രൈസ് വരുന്നു"
english_title: "A big surprise is coming for the fans of the duo before they come together on the big screen"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353877/a-big-surprise-is-coming-for-the-fans-of-the-duo-before-they-come-together-on-the-big-screen-NEW"
published_at: "2026-04-17T16:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e21175a7f22_A_big_surprise_is_coming_for_the_fan.jpg"
keywords: []
---

# 'ലാല് പറ, ഇച്ചാക്ക പറയൂ'; ബിഗ് സ്ക്രീനിൽ ഒന്നിക്കും മുൻപേ ആരാധകർക്കായി ഇരുവരുടെയും വമ്പൻ സർപ്രൈസ് വരുന്നു

> **Lead Summary:** പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്ന 'പേട്രിയറ്റ്' മെയ് ഒന്നിന് തിയേറ്ററുകളിലെത്തുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ആകർഷണം ഈ സൂപ്പർതാര കോമ്പോ തന്നെയാണ്. എന്നാൽ സിനിമയ്ക്ക് മുൻപേ പ്രേക്ഷകർക്കായി മറ്റൊരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് താരങ്ങൾ. ഇരുവരും ഒരുമിച്ചെത്തുന്ന എക്സ്ക്ലൂസീവ് ചാറ്റ് ഷോ ഏപ്രിൽ 23 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ കാണാം. ഇതിന്റെ രസകരമായ ടീസർ മമ്മൂട്ടിയും മോഹൻലാലും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്..

## Article Content

പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്ന 'പേട്രിയറ്റ്' മെയ് ഒന്നിന് തിയേറ്ററുകളിലെത്തുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ആകർഷണം ഈ സൂപ്പർതാര കോമ്പോ തന്നെയാണ്. എന്നാൽ സിനിമയ്ക്ക് മുൻപേ പ്രേക്ഷകർക്കായി മറ്റൊരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് താരങ്ങൾ. ഇരുവരും ഒരുമിച്ചെത്തുന്ന എക്സ്ക്ലൂസീവ് ചാറ്റ് ഷോ ഏപ്രിൽ 23 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ കാണാം. ഇതിന്റെ രസകരമായ ടീസർ മമ്മൂട്ടിയും മോഹൻലാലും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്..

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ചിത്രത്തിൻ്റെ ട്രെയ്‌ലർ നേരത്തെ പുറത്ത് വരികയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ആക്ഷൻ രംഗങ്ങളും, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരുടെ പ്രകടനങ്ങളും ട്രെയിലറിൽ ശ്രദ്ധ നേടി. ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/353877/a-big-surprise-is-coming-for-the-fans-of-the-duo-before-they-come-together-on-the-big-screen-NEW)