---
title: "'പാണ്ടി നൈറ്റ്' ആരെയും ആക്ഷേപിക്കാനല്ല, ആ പേരിട്ടത് ഞാനല്ല; വിമർശനങ്ങൾക്ക് മറുപടിയുമായി ഗ്ലാമി ഗംഗ"
english_title: "'Pandi Night' is not meant to criticize anyone, I did not name it that way; Glammy Ganga responds to criticism"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353873/pandi-night-is-not-meant-to-criticize-anyone-i-did-not-name-it-that-way-glammy-ganga-responds-to-criticism"
published_at: "2026-04-17T15:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e20d9d9da76_SRETERY.jpg"
keywords: []
---

# 'പാണ്ടി നൈറ്റ്' ആരെയും ആക്ഷേപിക്കാനല്ല, ആ പേരിട്ടത് ഞാനല്ല; വിമർശനങ്ങൾക്ക് മറുപടിയുമായി ഗ്ലാമി ഗംഗ

> **Lead Summary:** **[**വിവാഹാഘോഷത്തിന് 'പാണ്ടി നൈറ്റ്' എന്ന് പേരിട്ടതിനെച്ചൊല്ലിയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി വ്ലോഗർ ഗ്ലാമി ഗംഗ രംഗത്തെത്തി. പരിപാടിയുടെ വീഡിയോ വൈറലായതോടെ ഈ പേര് വംശീയമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം തന്റെ ഭാഗം വ്യക്തമാക്കി വിശദീകരണവുമായി എത്തിയത്.

## Article Content

**[**വിവാഹാഘോഷത്തിന് 'പാണ്ടി നൈറ്റ്' എന്ന് പേരിട്ടതിനെച്ചൊല്ലിയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി വ്ലോഗർ ഗ്ലാമി ഗംഗ രംഗത്തെത്തി. പരിപാടിയുടെ വീഡിയോ വൈറലായതോടെ ഈ പേര് വംശീയമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം തന്റെ ഭാഗം വ്യക്തമാക്കി വിശദീകരണവുമായി എത്തിയത്.

''ഒരിക്കലും ഒരു ജാതിയെയോ കുലത്തെയോ അവഹേളിച്ചുകൊണ്ടല്ല അങ്ങനെ ഒരു പേരിട്ടത്, ആ പേര് ഇട്ടതും ഞാനല്ല. ഇന്‍സ്റ്റഗ്രാം റീലിലൂടെയാണ് അങ്ങനെ ഒരു ആഘോഷത്തെ കുറിച്ച് അറിഞ്ഞത്. കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് അത് ചെയ്യണം എന്ന് തോന്നി. അല്ലാതെ ഒരിക്കലും തമിഴ്‌നാട്ടുകാരെ അവഹേളിച്ചതല്ല, തമിഴ്‌നാടുമായും, ആ നാട്ടുകാരുമായും എനിക്ക് നല്ല ബന്ധവും സ്‌നേഹവും തന്നെയാണ്'', ഗംഗ വ്യക്തമാക്കി.

''ഇത് പോലെയുള്ള പരിപാടിയൊന്നും നടത്തരുത് എന്ന് വേറെ ചില ആളുകള്‍ കമന്റ് ചെയ്യുന്നതു കണ്ടു. ഇതു തന്നെയാണ് എനിക്കും പറയാനുള്ളത്. ഞങ്ങള്‍ ചെയ്യുന്നത് കണ്ട് നിങ്ങളാരും ഇതൊന്നും ചെയ്യരുത്. എന്നെയും അപ്പുവിനെയും സംബന്ധിച്ച് കല്യാണം നടക്കുമ്പോള്‍ ഒരിക്കലും അത് അച്ഛനും അമ്മയ്ക്കുമൊന്നും ബാധ്യതയാവരുത് എന്ന നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവരെ ബുദ്ധിമുട്ടിക്കാതെയാണ് ഞങ്ങളിത് നടത്തുന്നത്. നിങ്ങള്‍ സ്വന്തമായി അധ്വാനിക്കുകയും കാശുണ്ടാക്കുകയും ചെയ്യുന്നവരാണെങ്കില്‍ മാത്രം ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ മതി'', ഗംഗ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/353873/pandi-night-is-not-meant-to-criticize-anyone-i-did-not-name-it-that-way-glammy-ganga-responds-to-criticism)