---
title: "സിനിമയിൽ ഫ്ലക്സിൽ നിന്ന് വെട്ടിമാറ്റി, ജീവിതത്തിൽ നാട്ടുകാർ ഫ്ലക്സ് അടിച്ചു; 'വാഴ 2' താരം ഹാഷിറിന് നാടിന്റെ കൈയടി"
english_title: "Cut from the limelight in the movie, locals beat the limelight in life; 'Vazha 2' star Hashir gets applause from the nation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353809/cut-from-the-limelight-in-the-movie-locals-beat-the-limelight-in-life-vazha-2-star-hashir-gets-applause-from-the-nation"
published_at: "2026-04-17T12:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1d855b64bf_Vazha_2_star_Hashir_gets_applause_from_the_nation.jpg"
keywords: []
---

# സിനിമയിൽ ഫ്ലക്സിൽ നിന്ന് വെട്ടിമാറ്റി, ജീവിതത്തിൽ നാട്ടുകാർ ഫ്ലക്സ് അടിച്ചു; 'വാഴ 2' താരം ഹാഷിറിന് നാടിന്റെ കൈയടി

> **Lead Summary:** 'വാഴ 2' സിനിമയുടെ വൻ വിജയത്തിന് പിന്നാലെ ചിത്രത്തിലെ അഭിനേതാക്കൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഇതിനിടെ, ചിത്രത്തിലെ പ്രധാന നടൻ ഹാഷിറിന് ആശംസകൾ നേർന്ന് സ്വന്തം നാട്ടുകാർ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് ഇപ്പോൾ വൈറലായിരിക്കുകയാണ്. അഞ്ച് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 79 കോടിയിലധികം രൂപ നേടിയ ഈ ചിത്രത്തിലൂടെ വലിയ കൈയടിയാണ് ഹാഷിർ നേടിയത്. താരത്തിന്റെ ഈ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് പ്രാദേശിക സിപിഎം നേതൃത്വമാണ് അഭിനന്ദന ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.

## Article Content

'വാഴ 2' സിനിമയുടെ വൻ വിജയത്തിന് പിന്നാലെ ചിത്രത്തിലെ അഭിനേതാക്കൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഇതിനിടെ, ചിത്രത്തിലെ പ്രധാന നടൻ ഹാഷിറിന് ആശംസകൾ നേർന്ന് സ്വന്തം നാട്ടുകാർ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് ഇപ്പോൾ വൈറലായിരിക്കുകയാണ്. അഞ്ച് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 79 കോടിയിലധികം രൂപ നേടിയ ഈ ചിത്രത്തിലൂടെ വലിയ കൈയടിയാണ് ഹാഷിർ നേടിയത്. താരത്തിന്റെ ഈ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് പ്രാദേശിക സിപിഎം നേതൃത്വമാണ് അഭിനന്ദന ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.

ഈ ഫ്ലക്സിന്‍റെ ദൃശ്യങ്ങളും സോഷ്യൽമീഡിയ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. വാഴ 2 സിനിമയിൽ ഫ്ലെക്സിൽ നിന്ന് വെട്ടി മാറ്റിയെങ്കിലും സ്വന്തം ജീവിതത്തിൽ ഹാഷിർ നേടിയെടുത്തു എന്ന തലക്കെട്ടോടെയാണ് പ്രചാരണം. വേങ്കോട് മേഘമൽഹാറിൽ ഷിഹാബുദ്ദീൻ - ലൈല ദമ്പതികളുടെ കൊച്ചുമകനും ഫൈസിയുടെ സഹോദരി ഹസ്സീനയുടെ മകനുമായ ഹാഷിർ എച്ച് വാഴ 2 എന്ന മലയാള സിനിമയിലെ പ്രധാന വേഷം ചെയ്ത് വിജയം കൈവരിച്ചു. നമ്മുടെ നാടിന് അഭിമാനമായ കൊച്ചുമിടുക്കന് സിപിഎം വേങ്കോട് ബ്രാഞ്ചിന്‍റെ അഭിനന്ദനങ്ങൾ- എന്നാണ് ഫ്ലക്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്ലക്സ് പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെ സ്ഥാപിച്ചതാണെന്നും നാടിന് അഭിമാനമായി മാറിയ ഹാഷിറിനെയും ടീമിനെയും ആദരിക്കാനാണ് തീരുമാനമെന്നും ഇലകമൺ പഞ്ചായത്ത് അംഗം പ്രവീൺകുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ പഞ്ചായത്തിൽ വേണ്ട കൂടിയാലോചനകൾ നടത്തി ദിവസം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയ താരങ്ങളെ പ്രധാനവേഷത്തിലവതരിപ്പിച്ച് വിപിൻ ദാസിന്‍റെ തിരക്കഥയിൽ സവിൻ എസ് എ സംവിധാനം ചെയ്ത 'വാഴ 2: ബയോപിക് ഓഫ് ബില്യൺ ബ്രോസ്' തിയേറ്ററിൽ കണ്ട് എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാൽ ഹാഷിറിനെയും ടീമിനെയും അഭിനന്ദിച്ചിരുന്നു. കുടുംബത്തോടൊപ്പമാണ് കെ സി തിയേറ്ററിലെത്തി സിനിമ കണ്ടത്. പിന്നാലെ, അഭിനേതാക്കളെ വീഡിയോകോളിൽ വിളിച്ച് അഭിനന്ദിച്ചു. ഇതിന്‍റെ വീഡിയോയും അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/353809/cut-from-the-limelight-in-the-movie-locals-beat-the-limelight-in-life-vazha-2-star-hashir-gets-applause-from-the-nation)