അങ്ങോട്ടേക്ക് നോക്കേണ്ട...: സ്വർണവില മുകളിലേക്ക് തന്നെ, ഇന്ന് കൂടിയത് ?

  അങ്ങോട്ടേക്ക് നോക്കേണ്ട...: സ്വർണവില മുകളിലേക്ക് തന്നെ, ഇന്ന് കൂടിയത് ?
Apr 16, 2026 11:00 AM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി മൂന്നാംദിവസവും വർധിച്ചു. 22 കാരറ്റ് പവന് ഇന്ന് 160 രൂപ കൂടി. 1,14,080 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,260 രൂപയായി. ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില വർധിക്കുന്നത്. ഇന്നലെ പവന് 1040 രൂപ വർധിച്ച് 1,13,920 രൂപയായിരുന്നു. ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണത്തിന് കേരളത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 25 ഡോളർ കൂടി. 0.52 ശതമാനം വർധിച്ച് 4,826.53 ഡോളറാണ് നിലവിലെ വില.

യു.എസ് -ഇറാൻ വെടിനിർത്തൽ, ഹുർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ഉപരോധം, എണ്ണവില വർധന തുടങ്ങിയ ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് 15 രൂപ വർധിച്ച് 11,780 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 270 രൂപ എന്ന നിലയിൽ തുടരുന്നു.

Gold prices have increased in the state.

Next TV

Related Stories
ഇൻസ്റ്റഗ്രാം പ്രണയം ചതിക്കുഴിയായി...: ഏരൂരിൽ 15 കാരിയെ  പീഡിപ്പിച്ചു, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; 21 കാരൻ അറസ്റ്റിൽ

Apr 16, 2026 01:24 PM

ഇൻസ്റ്റഗ്രാം പ്രണയം ചതിക്കുഴിയായി...: ഏരൂരിൽ 15 കാരിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; 21 കാരൻ അറസ്റ്റിൽ

കൊല്ലം ഏരൂരിൽ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ചു, 21 കാരൻ...

Read More >>
തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ചു, ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക്

Apr 16, 2026 12:28 PM

തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ചു, ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക്

നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ച് ബസ് ഡ്രൈവർ മരിച്ചു, 5 പേർക്ക്...

Read More >>
Top Stories

News Roundup