അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല; പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം

അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല; പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം
Apr 16, 2026 11:32 AM | By Susmitha Surendran

(https://truevisionnews.com/) പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം.ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതി സമീപിച്ചിരുന്നു. കർശന ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം നൽകിയത്.

കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥർ ആവിശ്യപ്പെട്ടാൽ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികൾ. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.നേരത്തെ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.

തൊഴിലിടത്തിൽ വെച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തൊഴിൽ സുരക്ഷ ഭയന്നാണ് നേരത്തെ പരാതി പറയാതിരുന്നതെന്നും സൈബർ തെളിവുകളടക്കം തന്റെ കൈവശമുണ്ടെന്നും യുവതി വ്യക്തമാക്കിയിരുന്നു. ഹണിട്രാപ്പിലൂടെ 30 കോടി രൂപ തട്ടാൻ ശ്രമിച്ചെന്ന പരാതിയാണ് കേസില്‍ ആദ്യം പുറത്തു വന്നത്. പിന്നീടാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്.

IT businessman Venu Gopalakrishnan granted anticipatory bail in rape case

Next TV

Related Stories
ഇൻസ്റ്റഗ്രാം പ്രണയം ചതിക്കുഴിയായി...: ഏരൂരിൽ 15 കാരിയെ  പീഡിപ്പിച്ചു, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; 21 കാരൻ അറസ്റ്റിൽ

Apr 16, 2026 01:24 PM

ഇൻസ്റ്റഗ്രാം പ്രണയം ചതിക്കുഴിയായി...: ഏരൂരിൽ 15 കാരിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; 21 കാരൻ അറസ്റ്റിൽ

കൊല്ലം ഏരൂരിൽ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ചു, 21 കാരൻ...

Read More >>
തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ചു, ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക്

Apr 16, 2026 12:28 PM

തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ചു, ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക്

നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ച് ബസ് ഡ്രൈവർ മരിച്ചു, 5 പേർക്ക്...

Read More >>
ലഹരിമരുന്ന് പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; മൂന്ന് പേർക്കെതിരെ കേസ്

Apr 16, 2026 11:10 AM

ലഹരിമരുന്ന് പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; മൂന്ന് പേർക്കെതിരെ കേസ്

ലഹരിമരുന്ന് പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; മൂന്ന് പേർക്കെതിരെ...

Read More >>
Top Stories

News Roundup